തൃശൂർ: മൊബൈൽ ഫോൺ സേവനരംഗം പിടിച്ചടക്കാനെത്തിയ റിലയൻസ് ജിയോക്കും അതിനെ നേരിടാൻ ശ്രമിക്കുന്ന എയർടെല്ലിനുമെതിരെ താരിഫ് പോരിൽ വിജയം കണ്ട ആത്മവിശ്വാസത്തിൽ ബി.എസ്.എൻ.എൽ ചുരുങ്ങിയ വിലയ്ക്ക് ഫോൺ പുറത്തിറക്കുന്നു. 1,500 രൂപക്ക് ഫോൺ പുറത്തിറക്കി റിലയൻസ് ജിയോയുടെ വെല്ലുവിളിയെ അതേ നാണയത്തിൽ നേരിടുകയാണ് ലക്ഷ്യം. ഇന്ത്യൻ മൊബൈൽ നിർമാതാക്കളായ ലാവ, മൈക്രോമാക്സ് എന്നിവയുമായി ചേർന്ന് 2,000 രൂപക്ക് ഫോൺ വിപണിയിൽ ഇറക്കാനാണ് തീരുമാനം. ഇതോടൊപ്പം സൗജന്യ േകാൾ അനുവദിച്ച് ജിേയായെ പ്രതിരോധത്തിലാക്കാനും നീക്കമുണ്ട്. റിലയൻസിന് ബി.എസ്.എൻ.എൽ നൽകുന്ന മറുപടി മറ്റു ചില മൊബൈൽ സേവന ദാതാക്കളും ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.റിലയൻസിെൻറ മാതൃകയിൽ ഫീച്ചർ ഫോൺ പുറത്തിറക്കാനാണ് ബി.എസ്.എൻ.എല്ലിെൻറ നീക്കം. അതായത്, സ്മാർട്ട് േഫാണിനോളം സൗകര്യങ്ങളില്ലാത്ത ഫോണുകൾ. ലാവയും മൈക്രോമാക്സുമായി സംസാരിച്ചു കഴിഞ്ഞു. ഇനിയും ചിലർ രംഗത്തുണ്ട്. ഇൗ ബ്രാൻഡുകളുടെയും ബി.എസ്.എൻ.എല്ലിെൻറയും സംയുക്ത നാമത്തിലായിരിക്കും േഫാൺ.
ബി.എസ്.എൻ.എല്ലിന് 10.5 കോടി മൊബൈൽ ഫോൺ വരിക്കാരുണ്ട്. ഇതിൽ ഭൂരിഭാഗവും അർധ-നഗര പ്രദേശങ്ങളിലാണ്. അത്തരക്കാർ ഫീച്ചർ ഫോണിൽ തൃപ്തരാവുമെന്നാണ് ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നത്. ദീപാവലി ഒാഫറായി ഫോൺ വിപണിയിൽ ഇറക്കാനാണ് ശ്രമം. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരിൽ 85 ശതമാനവും സ്മാർട്ട് ഫോണിലേക്ക് മാറാൻ തയാറല്ലെന്ന മൊബൈൽ മാർക്കറ്റിങ് അസോസിയേഷെൻറ പഠന റിപ്പോർട്ടാണ് ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന ബി.എസ്.എൻ.എല്ലിെൻറ തീരുമാനത്തിന് അടിസ്ഥാനം. ചൈനീസ് ഫോണുകളായ ഒപ്പോ, വിവോ, ഷവോമി, ജിയോണി എന്നിവ ഇന്ത്യൻ വിപണി പിടിച്ചടക്കാൻ ശ്രമിക്കുേമ്പാൾ അതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ കമ്പനികൾക്കുള്ള മാർഗമെന്ന നിലയിലും ബി.എസ്.എൻ.എൽ ബാന്ധവം വിലയിരുത്തപ്പെടുന്നുണ്ട്. റിലയൻസ് ജിയോയുടെ വരവിനു ശേഷം അവർ ഉയർത്തുന്ന വെല്ലുവിളിക്ക് പരമാവധി പ്രതിരോധം ഉയർത്താനുള്ള ശ്രമത്തിലാണ് ബി.എസ്.എൻ.എൽ. ഒാരോ തവണയും റിലയൻസിനെ നേരിടാൻ പര്യാപ്തമായ ഒാഫറുകൾ പ്രഖ്യാപിക്കുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മന്ത്രാലയത്തിൽനിന്ന് വേണ്ടത്ര പിന്തുണയില്ലെങ്കിലും ബി.എസ്.എൻ.എല്ലിെന പരമാവധി സ്വീകാര്യമാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്താണ് ചെയർമാൻ അനുപം ശ്രീവാസ്തവയും ടീമും പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.