കൊച്ചി: ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് മികച്ച ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്തിന് വേണ്ടി മാത്രമായി പുതിയ നോകിയ ജി.ജി.എസ്.എൻ (ഗേറ്റ്വേ ജി.പി.ആർ.എസ് സപ്പോർട്ട് നോഡ്) കൊച്ചി പനമ്പിള്ളിനഗർ എക്സ്ചേഞ്ചിൽ പ്രവർത്തിച്ചുതുടങ്ങി.
മെച്ചപ്പെട്ട ഡാറ്റ സ്പീഡ് പ്രദാനം ചെയ്യുന്ന ഈ സാങ്കേതിക സംവിധാനത്തിെൻറ ഉദ്ഘാടനം ബി.എസ്.എൻ.എൽ മൊബൈൽ സേവനവിഭാഗം ഡയറക്ടർ ആർ.കെ. മിത്തൽ നിർവഹിച്ചു. കേരള ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു സംബന്ധിച്ചു. ചെന്നൈയിെല ജി.ജി.എസ്.എൻ സംവിധാനമാണ് ഇതുവരെ ദക്ഷിണേന്ത്യയാകെ മൊബൈൽ ഡാറ്റ കൈകാര്യം ചെയ്തിരുന്നത്.
കേരളത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വികസനത്തിെൻറ ഭാഗമായി പുതിയ 2600 മൊബൈൽ ബി.ടി.എസുകൾ ഉൾപ്പടെ 250 കോടിയുടെ ഉപകരണങ്ങൾ ബി.എസ്.എൻ.എൽ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. പി.ടി. മാത്യു അറിയിച്ചു. രണ്ടുമാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മൊബൈൽ കവറേജും ഡാറ്റ വേഗതയും ഏറെ മെച്ചപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.