ലോക്ഡൗണിെൻറ ആദ്യ ദിനങ്ങൾ പങ്കജകസ്തൂരി, മാനേജിങ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായർക്ക് അൽപമൊരു ബുദ്ധിമുട്ട് തോന്നി. എന്നാൽ, പെട്ടെന്നു തന്നെ, പതിവു തിരക്കുകളിലേക്കല്ല, അതിനെക്കാൾ വലിയ തിരക്കുകളിലേക്ക ് അദ്ദേഹം മാറി. കോവിഡ് രോഗികളടെ എണ്ണം കൂടുകയും സംസ്ഥാനം ആശങ്കയിലാവുകയും ചെയ്തപ്പോൾ അദ്ദേഹം ആദ്യം ചെയ്തത് തെൻറ പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജ് നിരീക്ഷണത്തിലുള്ളവർക്കായി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
അേപ്പാഴാണ്, കോവിഡ് പ്രതിരോധത്തിന് ആയുർവേദത്തെയും കൂടി ഉപയോഗപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. അതിനായി രൂപവത്കരിച്ച ടാസ്ക് ഫോഴ്സിൽ ഡോ. ഹരീന്ദ്രൻ നായരെയും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് അതുമായി ബന്ധപ്പെട്ട ചർച്ചകളിലും മറ്റും സജീവമായി. ആയുർവേദ ഡോക്ടർമാർ കോവിഡിനെ ചികിത്സിച്ചിട്ടില്ലെങ്കിലും സമാനമായ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കുകയും ഭേദമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇതുപോലുള്ള അവസരങ്ങളിൽ ആയുർവേദത്തെയും ഉൾെക്കാണ്ടുള്ള സമീപനമാവണം ഉണ്ടാവേണ്ടത്. ആയുർവേദ ഒൗഷധങ്ങൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് അത്ഭുതകരമായ ശേഷിയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗവേഷണം, പരീക്ഷണങ്ങൾ, പ്രയോഗം തുടങ്ങിയവയൊക്കെ ഉണ്ടാവണം.
നിലവിലുള്ള അവസ്ഥയെ നമ്മൾ വിജയകരമായിത്തന്നെ അതിജീവിക്കും. അതേസമയം, ഇപ്പോഴത്തെ നിശ്ചലാവസ്ഥയിൽനിന്ന് പഴയ അവസ്ഥയിലേക്കെത്താൻ കുറച്ചു മാസങ്ങൾ വേണ്ടിവരും. അതിന് ജീവിതശൈലിയിലടക്കം മാറ്റങ്ങൾ വരുത്തണം. അതിനനുസരിച്ചുള്ള തന്ത്രങ്ങൾ നമ്മൾ ഒാരോരുത്തരും രൂപപ്പെടുത്തുകയും വേണം. ഇന്നിെൻറ പാഠം നാളെയുടെ വിജയമായി മാറുകയും വേണം -ഡോ. ഹരീന്ദ്രൻ നായർ പറഞ്ഞു.
തയാറാക്കിയത്: അജിത് ശ്രീനിവാസൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.