ബെയ്ജിങ്: 1992ന് ശേഷം ആദ്യമായി ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചനം. സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറയുമെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത് . എന്നാൽ, ഇതിന് ശേഷം ചൈനീസ് സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
ദീർഘകാലാട ിസ്ഥാനത്തിൽ ചൈനീസ് സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടാവുമെന്ന നേരത്തെയുള്ള വിലയിരുത്തലുകളിൽ നിന്ന് ചൈനീസ് സാമ്പത്തികശാസ്ത്രജ്ഞർ പിന്നാക്കം പോയില്ലെന്നതും ശ്രദ്ധേയമാണ്. കോവിഡ് 19 വൈറസ് വലിയൊരു ആഘാതമുണ്ടാക്കില്ലെന്നാണ് ചൈനയുടെ ആദ്യഘട്ട വിലയിരുത്തലകൾ.
ഏകദേശം 203.4 ബില്യൺ ഡോളറിൻെറ നഷ്ടമാണ് ചൈനീസ് സമ്പദ്വ്യവസ്ഥയിലുണ്ടാവുക. ന്യൂസിലാൻഡ് ജി.ഡി.പിയുടെ അത്രയും വരും ചൈനയുടെ ആകെ നഷ്ടമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയടക്കമുള്ള സമ്പദ്വ്യവസ്ഥകൾ വൻ തകർച്ചയെ അഭിമുഖീകരിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ചൈന പിടിച്ചു നിൽക്കുമെന്ന വിലയിരുത്തലുകൾ പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.