തിരുവനന്തപുരം: ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾക്കും കോമ്പൗണ്ടിങ് സമ്പ്രദായത്തിൽ നികുതി അടക്കാൻ അനുവാദം നൽകി കേരള ചരക്കുസേവന നികുതി നിയമ ഭേദഗതി . ജി.എസ്.ടി കൗൺസിൽ ശിപാർശ പ്രകാരം കേന്ദ്ര ചരക്കുസേവന നികുതി നിയമത്തിൽ പാർലമെൻറ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് മാറ്റം. ആകെ വിറ്റുവരവിെൻറ 10 ശതമാനം വരെ സേവനം നൽകുന്ന വ്യാപാരികൾക്കും കോമ്പൗണ്ടിങ് അനുവദിക്കും. ചെറുകിട വ്യാപാരി-വ്യവസായിക ൾക്ക് ആശ്വാസം നൽകുന്ന മാറ്റങ്ങളാണ് നിലവിൽവന്നത്. ബിൽ നിയമസഭ പാസാക്കി.
സംസ്ഥാനം വരുത്തിയ പ്രധാന മാറ്റങ്ങൾ: റിവേഴ്സ് ചാർജ് പ്രകാരം നികുതി നൽകേണ്ട ചരക്കുകളും സേവനങ്ങളും ജി.എസ്.ടി കൗൺസിൽ വിജ്ഞാപനപ്രകാരം തീരുമാനിക്കും. വ്യാപാരികളുടെ ബ്രാഞ്ചുകൾക്കും പ്രത്യേക രജിസ്ട്രേഷൻ ലഭിക്കും. പ്രത്യേക സാമ്പത്തിക മേഖലയിൽ വ്യാപാരം നടത്തുന്നവർ പ്രത്യേക ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കണം. പ്രത്യേക സാഹചര്യങ്ങളിൽ ജി.എസ്.ടി രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ അധികാരം രജിസ്ട്രേഷൻ അധികാരികൾക്ക് നൽകും.
- വ്യാപാരികൾ നൽകേണ്ട ലളിതമായ റിട്ടേണുകൾ നിർദേശിക്കുവാൻ ജി.എസ്.ടി കൗൺസിലിന് അധികാരം നൽകി. എല്ലാ ഇ -കൊമേഴ്സ് ഓപറേറ്റർമാർക്കും നിർദേശിച്ചിരുന്ന നിർബന്ധിത രജിസ്ട്രേഷൻ ഉത്ഭവസ്ഥാനത്ത് നികുതി പിരിക്കാൻ ബാധ്യതപ്പെട്ട ഇ -കൊമേഴ്സ് ഓപറേറ്റർമാർക്ക് മാത്രമായി ചുരുക്കി. ഓരോ ഇൻവോയ്സിലും ക്രെഡിറ്റ്-ഡെബിറ്റ് നോട്ട് നൽകാൻ വ്യവസ്ഥ ലഘൂകരിച്ച് ക്രോഡീകരിച്ച ക്രെഡിറ്റ്-ഡെബിറ്റ് നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി.
- അപ്പലേറ്റ് അധികാരികളുടെ ഫയൽ ചെയ്യുന്ന കേസുകളിൽ അടക്കേണ്ടത് തർക്കമുള്ള തുകയുടെ 10 ശതമാനമോ പരമാവധി 25 കോടി രൂപയായോ പുതുക്കി നിശ്ചയിച്ചു. ഇത് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്യുന്ന കേസുകളിൽ തർക്കമുള്ള തുകയുടെ 20 ശതമാനമോ പരമാവധി 50 കോടി രൂപയോ ആയിരിക്കും.
- ജോബ് വർക്കിനുനൽകുന്ന ചരക്കുകളിൽ സാധാരണ ചരക്കുകൾ ഒരു വർഷത്തിനകവും മൂലധന ചരക്കുകൾ മൂന്നു വർഷത്തിനകവും വർക്ക് പൂർത്തീകരിച്ചു നൽകണമെന്നായിരുന്നു മുൻവ്യവസ്ഥ. ഭേദഗതി പ്രകാരം ഈ പരിധി സാധാരണ ചരക്കുകൾക്ക് ഒരു വർഷവും മൂലധന ചരക്കുകൾക്ക് രണ്ട് വർഷവുംകൂടി നീട്ടിനൽകാൻ കമീഷണർക്ക് അധികാരം ലഭിക്കും.
- കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലോ നിയമപ്രകാരം നിയമിച്ച ഓഡിറ്റർമാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്ര-സംസ്ഥാന ലോക്കൽ അതോറിറ്റികൾക്ക് ഇനി ജി.എസ്.ടി നിയമത്തിൽ പറഞ്ഞ പ്രത്യേക കണക്ക് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതില്ല. റിട്ടേണുകളിൽ ക്ലൈയിം ചെയ്യുന്ന ഇൻപുട്ട് ടാക്സ് കൃത്യത ഉറപ്പുവരുത്തുന്നതിെൻറ ബാധ്യത വ്യാപാരികൾക്കു കൂടിയായിരിക്കും.
- നികുതിയും പിഴയും നൽകാത്ത വാഹനങ്ങൾ കണ്ടുകെട്ടാൻ സമയപരിധി ഏഴിൽനിന്ന് 14 ദിവസമായി വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.