ന്യൂഡൽഹി: ലോക്ഡൗൺ സമയത്ത് 10 ദിവസത്തിനിടയിൽ 1.37 ലക്ഷം അപേക്ഷകൾ തീർപ്പാക്കി ഇ.പി.എഫ്.ഒ. രാജ്യത്ത് ലോക്ഡൗൺ മ ൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുേമ്പാഴാണ് ഇ.പി.എഫ്.ഒ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതുവരെ കോവിഡ് ബാധയെ തുടർന്ന് പി.എഫ് പിൻവലിക്കുന്ന സേവനം ഉപയോഗപ്പെടുത്തിയവർക്ക് 279.65 കോടി രൂപ വിതരണം ചെയ്തുവെന്നും ഏജൻസി അറിയിച്ചു.
കെ.വൈ.സി ചട്ടങ്ങൾ പാലിക്കുന്ന അപേക്ഷകൾ 72 മണിക്കൂറിനകം തീർപ്പാക്കുമെന്ന് ഇ.പി.എഫ്.ഒ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പി.എഫിൽ നിന്ന് പണം പിൻവലിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. തൊഴിലാളികളുടെ വിഹിതത്തിൽ നിന്ന് 75 ശതമാനം പിൻവലിക്കാനാണ് അനുമതി നൽകിയത്.
ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ പല ഓഫീസുകളുടെയും പ്രവർത്തനം താളംതെറ്റിയിരുന്നു. എങ്കിലും അടിയന്തര ആവശ്യം പരിഗണിച്ച് അപേക്ഷകൾ ഇ.പി.എഫ്.ഒ തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.