ലണ്ടൻ: പാവപ്പെട്ടവരെ സഹായിക്കാനായി ഇന്ത്യ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. ലോക്ഡൗൺ കൊണ്ട് മാത്രം കോവിഡിനെ പൂർണമായി തടയാനാവില്ല. വാക്സിൻ വരുന്നത് വരെ കോവിഡ് ഭീഷണി നിലന ിൽക്കും. ഇൗ പ്രതിസന്ധി സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ഇപ്പോൾ ചിന്തിക്കണം. സമ്പദ്വ്യവസ്ഥയിൽ ഉപഭോഗത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കോറോണ വൈറസ് മൂലം ജനങ്ങളുടെ വരുമാനം കുറയുന്നത് ഇൗ പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണം ചെലവഴിക്കുന്നതിൽ സർക്കാർ ഉദാര സമീപനം സ്വീകരിക്കണം. കോവിഡ് മൂലം പട്ടിണിയിലായ ജനങ്ങൾക്ക് അധികമായി സർക്കാർ ചെലവഴിക്കുന്ന പണം നൽകണം. വിപണികൾ അടഞ്ഞു കിടക്കുേമ്പാൾ പണം നൽകിയിട്ട് കാര്യമില്ല. എങ്കിലും പണം ലഭിക്കുമെന്ന് അവരെ അറിയിച്ചാൽ അത് വിപണികളെ പോസിറ്റീവായി സ്വാധീനിക്കും. സർക്കാറിെൻറ വിവിധ ക്ഷേമപദ്ധതികളിലൂടെ നിരവധി പേർക്ക് സഹായം നൽകുന്നുണ്ട്. ഇത് യഥാർഥ വ്യക്തികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.