ക​രു​ത്തു നേ​ടാം, അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ...

(മു​ഹ​മ്മ​ദ്​ മ​ദ​നി,
ചെ​യ​ർ​മാ​ൻ, എ.​ബി.​സി ഗ്രൂ​പ്​​)

ഏ​റ്റ​വും ക​ഠി​ന​മാ​യ ഇൗ ​ലോ​ക്​​ഡൗ​ൺ​കാ ​ല അ​നു​ഭ​വം ഭാ​വി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ എ.​ബി.​സി ഗ്രൂ​പ് ​​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ മ​ദ​നി വി​ശ്വ​സി​ക്കു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള മു​ഴു​വ​ൻ സ​മ​യ ജീ ​വി​തം വീ​ട്ടി​നു​ള്ളി​ൽ പു​തി​യ ര​സ​ത​ന്ത്രം രൂ​പ​പ്പെ​ടു​ത്തി. ബി​സി​ന​സ്​ രം​ഗ​ത്തും ഇ​പ്പോ​ഴ​ത്തെ പ്രാ​യോ​ഗി​ക അ​നു​ഭ​വം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും. നോ​ട്ടു നി​രോ​ധ​വും ജി.​എ​സ്.​ടി​യും ഇ​ന്ത്യ​ക്കും പ്ര​ള​യം കേ​ര​ള​ത്തി​നും മാ​ത്ര​മാ​ണ്​ ​പ്ര​തി​സ​ന്ധി​യാ​യ​ത്.

എ​ന്നാ​ൽ, കോ​വി​ഡ്​ എ​ല്ലാ അ​തി​രു​ക​ളും ഭേ​ദി​ച്ചു.​ ഇ​ത്​ ബാ​ധി​ക്കാ​ത്ത ആ​രു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ, അ​തി​ജീ​വ​നം ഉ​ണ്ടാ​യേ തീ​രൂ. അ​തു​ണ്ടാ​വു​ക ത​ന്നെ ചെ​യ്യും. അ​തി​ന്​ ഇ​പ്പോ​ഴ​ത്തെ നെ​ഗ​റ്റീ​വ്​ അ​നു​ഭ​വ​ങ്ങ​ളെ പോ​സി​റ്റീ​വാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വ​ണം. വ​ർ​ക്ക്​ അ​റ്റ്​ ഹോം ​എ​ന്ന​ത്​ ഞാ​ൻ ഇ​തു​വ​രെ ആ​ലോ​ചി​ച്ച കാ​ര്യ​മ​ല്ല. എ​ന്നാ​ൽ ഇ​നി, ഞാ​നും എ‍​െൻറ സ്​​ഥാ​പ​ന​വും ഇ​തെ​ങ്ങ​നെ ഗു​ണ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്നു ചി​ന്തി​ക്കും. അ​തു​പോ​ലെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും ഭാ​വി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മോ എ​ന്ന്​ ആ​ലോ​ചി​ക്ക​ണം.

ഇ​പ്പോ​ഴ​ത്തെ​യും ഇ​നി വ​രാ​നി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യേ​യും മ​റി​ക​ട​ക്കാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ടി വ​രും. ന​മ്മ​ൾ ഇൗ ​അ​തി​ജീ​വ​ന ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്​ ന​ല്ല കാ​ല​ത്ത​ല്ല, ഏ​റ്റ​വും മോ​ശം കാ​ല​ത്താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​തി​നു ക​രു​ത്തു കൂ​ടും. മു​മ്പ്​​ വീ​ട്ടി​ലും കു​ടും​ബ​ത്തോ​ടൊ​പ്പ​വു​മാ​ണ്​ ​ഏ​റ്റ​വും കു​റ​ച്ച്​ സ​മ​യം വി​നി​യോ​ഗി​ച്ച​ത്. ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ​വും വീ​ട്ടി​ലും കു​ടും​ബ​ത്തോ​ടൊ​പ്പ​വു​മാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കും ഞ​ങ്ങ​ൾ ക്ലാ​സെ​ടു​ക്കു​ക​യും അ​വർ​ക്ക്​ ക്വി​സ്​ ന​ട​ത്തു​ക​യും ചെ​യ്​​തു. അ​വ​രെ പ​ഠി​പ്പി​ക്കാ​നും അ​വ​ർ​ക്ക്​ പ​ഠി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യും ഇ​തി​നെ ക​ണ്ടു. അ​ത്ത​ര​ത്തി​ൽ ഇൗ ​അ​നു​ഭ​വ​ത്തെ ഒ​രു പാ​ഠ​മാ​യും ഇൗ ​കാ​ല​ത്തെ പ​ഠ​ന കാ​ല​വു​മാ​യി ക​ണ്ടാ​ൽ അ​തി‍​െൻറ ക​രു​ത്തി​ലൂ​ടെ ന​മു​ക്ക്​ അ​തി​ജീ​വി​ക്കാ​നാ​വു​മെ​ന്ന ഉ​റ​പ്പാ​ണ്​ മു​ഹ​മ്മ​ദ്​ മ​ദ​നി​ക്കു​ള്ള​ത്.

Tags:    
News Summary - Covid 19 abc group-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.