കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി 21 ദിവസത്തെ ലോക്ഡൗണാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ് യാപിച്ചത്. ലോക്ഡൗൺ തീരുമാനം പുറത്ത് വന്നതിന് ശേഷവും വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായില്ല. തുടർന്ന് ലോക്ഡൗൺ മെയ് മൂന്ന് വരെ നീട്ടാൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചു. ഈ തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് പല റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നു. അതിലൊരു റിപ്പോർട്ട് ലോക്ഡൗൺ പിൻവലിച്ചാലുണ ്ടാവുന്ന സാമ്പത്തിക ആഘാതത്തെ കുറിച്ചായിരുന്നു. ഈ റിപ്പോർട്ടിൽ സമ്പദ്വ്യവസ്ഥയിൽ ശരിയായ ഇടപ്പെടലുണ്ടായില്ല െങ്കിൽ ലോക്ഡൗണിന് ശേഷം പട്ടിണി മരണം രാജ്യത്ത് ഉണ്ടാവാനുള്ള സാഹചര്യമാണ് നില നിൽക്കുന്നതെന്ന് ചൂണ്ടിക് കാട്ടുന്നു. വൈറസ് ബാധയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ ലോക്ഡൗൺ അതിനേക്കാൾ വലിയ പ്രതിസന്ധിയാവും പിന്നീ ട് സൃഷ്ടിക്കുകയെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
21 ദിവസത്തേക്ക് ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മാത്രം സമ്പദ്വ്യവസ്ഥയിൽ 7.4 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. ഇത് മൂലം സമ്പദ്വ്യവസ്ഥയിലെ 70 ശതമാനം പ്രവർത്തനങ്ങളും നിലച്ചു. അവശ്യവസ്തുക്കളും സേവനങ്ങളും മാത്രമാണ് ലഭ്യമായിട്ടുള്ളത്. പ്രതിദിനം 35,000 കോടിയുടെ നഷ്ടമാണ് ലോക്ഡൗൺ മൂലം സമ്പദ്വ്യവസ്ഥയിലുണ്ടാവുക. ട്രാൻസ്പോർട്ട്, ഹോട്ടൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളും ലോക്ഡൗണിൻെറ കയ്പു രുചിയറിയും.
ഇത് സമ്പദ്വ്യവസ്ഥയിലെ സംഘടിത മേഖലയിൽ മാത്രമുണ്ടായ നഷ്ടങ്ങളുടെ കണക്കാണ്. എന്നാൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കോടിക്കണക്കിന് ആളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലയിൽ ലോക്ഡൗൺ സൃഷ്ടിക്കാൻ പോകുന്ന ആഘാതത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ പോലും കേന്ദ്രസർക്കാറിൻെറ കൈവശമില്ലെന്നാണ് യാഥാർഥ്യം. 2016ലെ നോട്ട് നിരോധനമായിരുന്നു അസംഘടിത തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. മാസങ്ങളോളം ഈ തീരുമാനം മേഖലയെ വേട്ടയാടി.
സമാനമായ സാഹചര്യമാണ് ലോക്ഡൗണും അസംഘടിത തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്നത്. 40 ദിവസത്തെ ലോക്ഡൗൺ തീർന്നാലും മേഖല കരകയറണമെങ്കിൽ ദിവസങ്ങൾ കഴിയേണ്ടി വരും. അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അന്നന്നത്തെ വേതനം കൊണ്ട് ജീവിക്കുന്നവരാണ്. ലോക്ഡൗൺ കാലത്ത് വരുമാനം ഇല്ലാതാവുന്നതോടെ ഇവരിലെ പല കുടുംബങ്ങളും പട്ടിണിയിലേക്ക് എറിയപ്പെടുമെന്നതിൽ സംശയമില്ല. സർക്കാറിൻെറ പൊതുവിതരണ സംവിധാനത്തിലൊന്നും ഉൾപ്പെടാത്ത നിരവധി പേർ അസംഘടിത മേഖലയിൽ പണിയെടുക്കുന്നുണ്ട്. ഭക്ഷ്യധാന്യമുൾപ്പടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളൊന്നും ഇവരെ തേടിയെത്താറില്ല.
അടച്ചിടൽ പ്രഖ്യാപിച്ചയുടൻ ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ ഒരു രാത്രി ജീവിതം അനിശ്ചിതത്വത്തിലായ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തിൽ മോദി മൗനം പാലിച്ചു. അതാണ് പിന്നീട് ഡൽഹി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് പട്ടിണി ഭയന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പലായനം ചെയ്യാനുള്ള കാരണം. കോവിഡിനേക്കാളും സർക്കാറും പൊലീസും സൃഷ്ടിക്കുന്ന നിയന്ത്രണങ്ങളേക്കാളും അവർ ഭയപ്പെട്ടത് പട്ടിണിയേയിരുന്നു. സ്വന്തം നാടുകളിലെത്തിയെങ്കിലും ഓരോ ദിവസവും ഇവർ തള്ളി നീക്കുന്നത് ബുദ്ധിമുട്ടിയാവാം. വരും ദിവസങ്ങളിൽ സാമ്പത്തികമായ അസ്ഥിരതയും പട്ടിണിയും ഇവർക്ക് ഭീതിയുണ്ടാക്കിയേക്കും.
ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ തന്നെ ഉയർന്ന പ്രധാന ആവശ്യം രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നതായിരുന്നു. പക്ഷേ, ഇതിന് ശേഷം അവതരിപ്പിച്ച രണ്ട് പാക്കേജുകളിൽ കേന്ദ്രസർക്കാർ കാര്യമായി പരിഗണിച്ചത് ഇന്ത്യൻ മധ്യവർഗത്തെ മാത്രമായിരുന്നു. ഏറ്റവും അവസാനം ആർ.ബി.ഐ നടത്തിയ പ്രഖ്യാപനവും അവരെയാണ് ലക്ഷ്യം വെക്കുന്നത്. പല സംസ്ഥാന സർക്കാറുകളും അടിസ്ഥാന ജനവിഭാഗങ്ങളെ പട്ടിണിയിൽ നിന്ന്കരകയറ്റാനുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതിന് ഉത്തരവാദിത്തമുള്ള കേന്ദ്രസർക്കാറിൽ നിന്ന് ഈ രൂപത്തിലുള്ള ഇടപെടൽ ഉണ്ടാവുന്നില്ലെന്നാണ് യാഥാർഥ്യം.
യുറോപ്യൻ രാജ്യങ്ങളിലോ യു.എസിലോ ഉണ്ടാക്കിയ പോലൊരു ആഘാതം ഇന്ത്യയിൽ കോവിഡ് ഇതുവരെ സൃഷ്ടിച്ചിട്ടില്ല. അതിന് ഇന്ത്യ പ്രഖ്യാപിച്ച ലോക്ഡൗണിന് പങ്കുണ്ടെന്നതും സംശയമില്ലാത്ത കാര്യമാണ്. എന്നാൽ, ഇന്ത്യയുടെ ആത്മാവ് സ്ഥിതി ചെയ്യുന്നുവെന്ന് പറയുന്ന ഗ്രാമങ്ങളിൽ സ്ഥിതി എന്താണെന്നുള്ളത് ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. പട്ടിണി ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പിടികൂടിയിട്ടുണ്ടാവുമെന്നത് ഉറപ്പാണ്. വരും ദിവസങ്ങളിലെങ്കിലും ഈ ഗ്രാമങ്ങളിലേക്ക് നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രസർക്കാറിൻെറ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ലോക്ഡൗണിന് ശേഷണം പട്ടിണി മരണങ്ങളായിരിക്കും കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്തെ കാത്തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.