ബെയ്ജിങ്/ന്യൂയോർക്ക്/ന്യൂഡൽഹി: കൊറോണ വൈറസിെൻറ (കോവിഡ്-19) അതിവേഗ വ ്യാപനം ആഗോള സാമ്പത്തികരംഗത്തെ പിടിച്ചുലയ്ക്കുന്നു. സമീപകാലത ്ത് മറ്റൊരു ദുരന്തവും വരുത്തിവെക്കാത്തത്ര കടുത്ത സാമ്പത്തിക നഷ്ട മാണ് സംഭവിക്കുന്നത്. ആഗോള ഓഹരി വിപണി വെള്ളിയാഴ്ച വൻ തകർച്ച നേ രിട്ടു.
ആഗോള വിപണി നഷ്ടത്തിെൻറ തുടർചലനത്തിൽ ബോംബെ ഓഹരിവിപണിയിൽനിന്ന് വെള്ളിയാഴ്ച നിക്ഷേപകരുടെ 5.53 ലക്ഷം കോടി രൂപ ചോർന്നു. ബോംബെ ഓഹരി സൂചിക 1448.37 പോയൻറ് കൂപ്പുകുത്തിയപ്പോൾ (3.64 ശതമാനം) ദേശീയ ഓഹരി സൂചിക 414.10 പോയൻറ് താഴ്ന്നു (3.56ശതമാനം). വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിൻറാൽകൊ, ടെക് മഹീന്ദ്ര എന്നിവയടക്കം 48 ഓഹരികൾക്ക് വൻ തിരിച്ചടി നേരിട്ടു. 100 ഓഹരികൾ മൂല്യത്തിെൻറ പരമാവധി താഴേക്ക് എത്തിയപ്പോൾ 350 ഓഹരികൾ കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. വിദേശ നിക്ഷേപകരാണ് ആഭ്യന്തര ഓഹരികൾ കൂട്ടത്തോടെ വിറ്റഴിച്ചത്.
ഇന്ത്യൻ വിപണിയിൽ ഇത് തുടർച്ചയായി ആറാം ദിവസമാണ് ഇടിവ്. വ്യാഴാഴ്ച രാത്രി അമേരിക്കൻ ഓഹരി വിപണിയായ ഡൗ ജോൺസ് 1200 പോയൻറ് നിലം പൊത്തി. 2008ലെ ആഗോള സാമ്പത്തികമാന്ദ്യകാലത്ത് ഉണ്ടായതിനു സമാനമായ വീഴ്ചയാണിത്. യു.എസിലെ തന്നെ നാഷ്ഡാക് വിപണി നാലു ശതമാനം വീണു. ലണ്ടൻ, ഫ്രാങ്ക്ഫർട്, പാരിസ്, സിംഗപ്പൂർ വിപണികൾ മൂന്നു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. ടോക്യോ, സിഡ്നി, സോൾ, ബാങ്കോക് വിപണികളും ഇന്നലെ കൂപ്പുകുത്തി.
ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ആസ്േട്രലിയ, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കറൻസികൾക്കും ഗണ്യമായി മൂല്യമിടിഞ്ഞു. അതേസമയം, ഡോളർ സുരക്ഷിത നിലവാരത്തിൽ തുടർന്നു. ആഗോള എണ്ണവില നാലു ശതമാനം ഇടിഞ്ഞ് ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ലണ്ടനിൽ ഇന്നലെ വിപണനം നടത്തിയത്. ഒരാഴ്ചക്കിടെ ലോക ഓഹരി കേമ്പാളത്തിൽനിന്ന് കൊറോണ തുടച്ചുനീക്കിയത് അഞ്ചുലക്ഷം കോടി ഡോളറാണ്(3,61,73,625 കോടി രൂപ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.