ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് പ്രതിസന്ധിയിലായ വ്യോമയാന മേഖലക്കായി കേന്ദ്രസർക്കാറിെൻറ രക്ഷാപദ്ധതി വരുന്നു. 11,900 കോടിയുടെ പാക്കേജ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. വ്യാപകമായി സർവീസ് റദ്ദാക്കേണ്ടി വന്നതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് വ്യോമയാന മേഖല അഭിമുഖീകരിക്കുന്നത്.
വ്യോമയാന മേഖലയിൽ ചുമത്തുന്ന നികുതികൾ എടുത്തുകളയാനാണ് ധനകാര്യമന്ത്രാലയത്തിെൻറ തീരുമാനം. ഇന്ധനികുതി ഉൾപ്പടെ താൽക്കാലികമായി എടുത്ത് കളയുമെന്നാണ് സൂചന. കോവിഡ് 19 വൈറസ് ബാധ നിയന്ത്രണത്തിലാവുന്നത് വരെയാവും ഇളവ് അനുവദിക്കുക. നികുതി പലിശയില്ലാതെ നൽകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും.
കോവിഡ് 19 വൈറസ് ബാധമൂലം ഗോ എയർ, വിസ്താര എന്നീ കമ്പനികൾ അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. ബജറ്റ് എയർലൈനായ ഇൻഡിഗോയും കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്നാണ് ഇൻഡിഗോ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.