കണ്ണൂർ: രാജ്യത്തെ ആദ്യത്തെ പലിശരഹിത സഹകരണസ്ഥാപനം സി.പി.എം നേതൃത്വത്തിൽ യാഥാർഥ്യത്തിലേക്ക്. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങുന്ന ഹലാൽ ഫായിദ കോഒാപ് സൊസൈറ്റിക്ക് നിക്ഷേപസമാഹരണത്തിന് സഹകരണ വകുപ്പിെൻറ അനുമതിയായി.
നിക്ഷേപസമാഹരണത്തിെൻറ ഉദ്ഘാടനം ജൂലൈ 11ന് കണ്ണൂർ ചേംബർ ഹാളിൽ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. മുസ്ലിം ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സി.പി.എം പലിശരഹിത സൊസൈറ്റി ആരംഭിക്കുന്നത്. സി.പി.എമ്മിെൻറ ന്യൂനപക്ഷ സാംസ്കാരിക സമിതി കഴിഞ്ഞ േമയ് 25ന് കണ്ണൂരിൽ സംഘടിപ്പിച്ച ന്യൂനപക്ഷ സെമിനാറിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഒന്നരമാസംകൊണ്ട് സംരംഭത്തിന് അന്തിമരൂപമായി. ഹലാൽ ഫായിദ കോഒാപ് സൊസൈറ്റിയുടെ ഒാഫിസ് ഉൾപ്പെടെയുള്ളവ ഉടൻ കണ്ണൂരിൽ തുറക്കും. ഇസ്ലാമിക് ബാങ്കുകളുടേതുപോലെ പലിശ പൂർണമായും ഒഴിവാക്കിയായിരിക്കും പുതിയ സംരംഭവും പ്രവർത്തിക്കുക.
പലിശ ആഗ്രഹിക്കാത്ത ആർക്കും ഹലാൽ ഫായിദ കോഒാപ് സൊസൈറ്റിയുടെ ഒാഹരിയെടുക്കാം. നിശ്ചിതകാലത്തേക്കുള്ള നിക്ഷേപമായും പണം നൽകാം. നിർമാണം, മാംസസംസ്കരണം എന്നീ മേഖലകളിലാവും തുക നിക്ഷേപിക്കുക. ഫാം സൗകര്യം അടക്കമുള്ള മാംസസംസ്കരണ-വിപണനസ്ഥാപനമാണ് സൊസൈറ്റിയുടെ പരിഗണനയിലുള്ള മറ്റൊരു സംരംഭം. തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരായ ആളുകൾക്ക് മാത്രമാണ് സൊസൈറ്റിയിൽ അംഗത്വമെടുക്കാനാവുക.
ഇതിനകം ലഭിച്ച പിന്തുണ പ്രതീക്ഷക്കുമപ്പുറമാണെന്ന് സൊസൈറ്റി ചീഫ് പ്രമോട്ടറും ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറുമായ എം. ഷാജർ പറഞ്ഞു. ഒ.വി. മുസ്തഫ, കാത്താണ്ടി റസാഖ്, അബ്ദുൽ കരീം, പി.കെ. സാഹിർ തുടങ്ങി 11 പേരാണ് ഹലാൽ ഫായിദ കോഒാപ് സൊസൈറ്റിയുടെ പ്രമോട്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.