ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾക്കിടെ ഇക്കാര്യത്തിൽ ഭാഗിക സ്ഥിരീ കരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഘടനാപരമായ പ്രതിസ ന്ധി നേരിടുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശക കൗൺസിൽ അംഗവും നാഷണൽ പബ്ലിക് ഫിനാൻസ് ഡയറക്ടറുമായ രതിൻ റ ോയ് വ്യക്തമാക്കുന്നത്. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് രതിൻ ഇക്കാര്യം പറഞ്ഞത്.
2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാകുമെന്ന്പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യത്തെ ഉപഭോഗം കുറഞ്ഞതും കയറ്റുമതിയിലെ ഇടിവും നിക്ഷേപത്തിലെ പ്രശ്നങ്ങളുമാണ് സമ്പദ്വ്യവസ്ഥയിൽ ചെറിയ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, നിലവിലെ റിപ്പോർട്ടുകളനുസരിച്ച് വരും വർഷങ്ങളിൽ പ്രതിസന്ധി ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് റോയ് മുന്നറിയിപ്പ് നൽകുന്നു.
1991 മുതൽ ഘടനപരമായ തകർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്നുണ്ട്. രാജ്യത്തെ 10 കോടി ജനങ്ങളുടെ ഉപഭോഗമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് കരുത്ത് പകർന്നിരുന്നത്. കയറ്റുമതി സമ്പദ്വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. ജനസംഖ്യ കൂടുതലുള്ളതും വരുമാനം കുറഞ്ഞതുമായ ഇടത്തരം സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. സമ്പദ്വ്യവസ്ഥയെ ഈ രീതിയിൽ നിന്ന് മാറ്റാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. പ്രതിശീർഷ വരുമാനം വർധിപ്പിക്കുകയാണ് ഇതിനുള്ള പോംവഴി. അതിലൊന്നും അവർ വിജയിക്കാറുമില്ല. ഇന്ത്യയും അഭിമുഖികരിക്കുന്നത് ഇതേ പ്രതിസന്ധിയാണെന്ന് രതിൻ റോയ് വ്യക്തമാക്കുന്നു.
അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. ചൈനയുടെ വളർച്ച നിരക്ക് കുറഞ്ഞതാണ് ഇന്ത്യക്ക് ആ പദവി ലഭിക്കാൻ കാരണം. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5 മുതൽ 6 ശതമാനം നിരക്കിൽ വളരും. എന്നാൽ, നിശ്ചിത പോയിൻറിലെത്തുേമ്പാൾ വളർച്ച നിലക്കും. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. നിലവിലെ രാജ്യത്തിൻെറ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രതിൻ റോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.