കൊറോണ: ആഗോള സമ്പദ്​വ്യവസ്ഥയിലും കടുത്ത പ്രതിസന്ധി

170ലേറെ ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ്​ പകർച്ചവ്യാധി ചൈനയുടെ സമ്പദ്​വ്യവസ്ഥക്ക്​ കടുത്ത ആഘാതമാണ്​ ഏൽപ്പിച്ചിരിക്കുന്നത്​​. ആഗോള സമ്പദ്​വ്യവസ്ഥക്കും​ വൈറസ്​ ബാധ നൽകുന്ന തിരിച്ചടി ചില്ലറയല്ല. ഗൾഫ്​ യുദ്ധം, സാർസ്​ എന്നിവക്ക്​ ശേഷം സമ്പദ്​വ്യവസ്ഥയിലുണ്ടായ വലിയ തിരിച്ചടിയായി കൊറോണ മാറുമെന്ന ആശങ്കയാണ്​ സാമ്പത്തിക വിദഗ്​ധർ ഉയർത്തുന്നത്​. യു.എസ്​-ചൈന വ്യാപാര യുദ്ധം ലോക സമ്പദ്​വ്യവസ്ഥക്ക്​ വൻ തിരിച്ചടിയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന്​ പിന്നാലെയെത്തിയ കൊറോണ വലിയ പ്രതിസന്ധിയാണ്​ ലോക സമ്പദ്​വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്നത്​.

സൂചികകൾ വീഴുന്നു
​കൊറോണ വൈറസ്​ സംബന്ധിച്ച ആശങ്ക ഉയർന്നതിന്​ പിന്നാലെ ലോകത്തെ 23 വികസിത രാജ്യങ്ങളിലെ ലാർജ്​, മിഡ്​ കാപ്​ ഓഹരികളെ പ്രതിനിധീകരിക്കുന്ന എം.എസ്​.സി.ഐ സൂചിക​ 1.3 ശതമാനമായാണ്​ താഴ്​ന്നത്​. വികസ്വര രാജ്യങ്ങളിലെ വിപണികളിൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന്​ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുകയാണ്​​. ചൈനയിൽ ചാന്ദ്രവർഷത്തി​​െൻറ ഭാഗമായി നടക്കുന്ന ആഘോഷങ്ങളെ തുടർന്ന്​ ഓഹരി വിപണി അവധി ആയിരുന്നുവെങ്കിലും മറ്റ്​ രാജ്യങ്ങളെല്ലാം ​കൊറോണ വൈറസി​​െൻറ ചൂടറിഞ്ഞു. ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്​സിൽ രണ്ട്​ ശതമാനത്തി​​െൻറ നഷ്​ടമാണ്​ കൊറോണ വൈറസ്​ മൂലം ഉണ്ടായത്​.

ചൈനയുടെ വളർച്ച കുറയും
കെ​ാറോണ വൈറസ്​ ബാധക്ക്​ മുമ്പ്​ ചൈനയുടെ വളർച്ചാ നിരക്ക്​ 6.1 ശതമാനത്തിൽ നിന്ന്​ ആറ്​ ശതമാനമായി കുറയുമെന്നായിരുന്നു ഐ.എം.എഫി​​െൻറ പ്രവചനം. വൈറസ്​ ബാധയോടെ ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ 4.5 ശതമാനമായി കുറയുമെന്നാണ്​ ഇപ്പോൾ വിവിധ സാമ്പത്തിക ശാസ്​ത്രജ്ഞരുടെ കണക്ക്​ കൂട്ടൽ. ഗതാഗതം, ടൂറിസം, വിനോദം, റീടെയിൽ തുടങ്ങി എല്ലാ മേഖലക​ളേയും വൈറസ്​ബാധ പിന്നോട്ടടിച്ചിട്ടുണ്ട്​.

ടൂറിസം സെക്​ടർ വിയർക്കുന്നു
ടൂറിസവും ഗതാഗത മേഖലയുമാണ്​ കൊറോണ വൈറസി​​െൻറ തിക്​തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്​. ചൈനയിൽ ചാ​ന്ദ്ര പുതുവർഷത്തി​​െൻറ ഭാഗമായുള്ള അവധി ദിനങ്ങളാണിപ്പോൾ. ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ സാധാരണയായി ഈ സമയത്ത് വലിയ​ തിരക്ക്​ അനുഭവപ്പെടാറുണ്ട്​. ഹോട്ടൽ, വിമാനയാത്ര, ട്രെയിൻ തുടങ്ങിയവയുടെ ബുക്കിങ്ങുകളെല്ലാം ഈ സമയത്ത്​ വർധിക്കും.
കെ​ാറോണ വന്നതോടെ ബുക്കിങ്ങുകളെല്ലാം കൂട്ടത്തോടെ റദ്ദാവുകയാണ്​. പ്രത്യേക സാഹചര്യം പരിഗണിച്ച്​ പല കമ്പനികളും ബുക്കിങ്ങുകൾ റദ്ദാക്കുന്നതിന്​ ഈടാക്കുന്ന ചാർജുകൾ കുറച്ചിട്ടുണ്ട്​. ചൈനയിലും ഹോ​ങ്കോങ്ങിലും വിനോദസഞ്ചാര മേഖല പൂർണമായും സ്​തംഭനാവസ്ഥയിലാണ്​.

ചൈന വിട്ട്​ കമ്പനികൾ
വൈറസ്​ ബാധ ശക്​തിപ്രാപിച്ചതോടെ ഗൂഗ്​ൾ അവരുടെ ചൈനയിലേയും ഹോങ്ക്​കോങ്ങിലേയും ഓഫീസുകൾ പൂട്ടി​. ജീവനക്കാരോട്​ എത്രയും വേഗം രാജ്യം വിടാനും ഗൂഗ്​ൾ നിർദേശിച്ചിട്ടുണ്ട്​. ഗൂഗ്​ളിന്​ പുറമേ ടോയോട്ട, ഐകിയ, ഫോക്​സ്​കോൺ, സ്​റ്റാർബക്​സ്​, ടെസ്​ല, മക്​ഡോണൾഡ്​ തുടങ്ങിയ കമ്പനികളും ചൈനയിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്​. ​ചൈനയിലെ പ്ലാൻറുകൾ കമ്പനികൾ താൽക്കാലികമായി പൂട്ടുന്നത്​ ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കും. ഹോണ്ട, നിസാൻ, പി.എസ്​.എ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികളുടെ പ്രൊഡക്ഷൻ പ്ലാൻറുകൾ ചൈനയിലാണ്​. ഇത്​ അടച്ചുപൂട്ടുന്നതോടെ ആഗോള വാഹന വിപണിയും പ്രതിസന്ധിയിലാകും.

ആഗോള വിപണിയിലെ ഇന്ധവിലയുണ്ടാകുന്ന കുറവ്​ പ്രതിസന്ധി എത്രത്തോളം തീവ്രമാണെന്നതി​​െൻറ സൂചനകൾ നൽകും. ഡിമാൻഡ്​ കുറഞ്ഞതോടെ ബ​െൻറ്​ ക്രൂഡോയിൽ വിലയിൽ അന്താരാഷ്​ട്രവിപണിയിൽ കുറവ്​ രേഖപ്പെടുത്തുകയാണ്​. പല ലോഹങ്ങളുടെ വിലയും ഇത്​ മൂലം കുറയുകയാണ്​.

Tags:    
News Summary - Crona world ecnomic crisis-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.