മുംബൈ: സുരക്ഷിതത്വത്തോടെ അതിവേഗം ചെക്ക് മുഖേന പണമിടപാട് സാധ്യമാക്കുന്ന സി.ടി. എസ് സംവിധാനം (ചെക്ക് ട്രങ്കേഷൻ സിസ്റ്റം) ഈ വർഷം സെപ്റ്റംബറോടെ രാജ്യവ്യാപകമാ ക്കുമെന്ന് ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചു.
2010 മുതൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സി.ടി.എസ് തുടങ്ങിയിരുന്നു. ഈ സംവിധാനത്തിൽ ബാങ്കുകൾ ചെക്കുകൾക്ക് പകരം ചെക്കുകളുടെ ഇലക്ട്രോണിക് ഇമേജുകളാണ് കൈമാറുക. നിലവിൽ മൂന്നു ദിവസത്തിനുള്ളിലാണ് കലക്ഷൻ ചെക്കുകൾ പണമാകുന്നത്. സി.ടി.എസ് സംവിധാനത്തിൽ പിറ്റേന്നുതന്നെ പണം ലഭിക്കും.
ചെക്ക് നൽകിയവരുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ ഉടൻ ചെക്ക് മടങ്ങും.
ഡിജിറ്റൽ പണമിടപാട് ഇന്ത്യയിൽ കൂടുന്നതിനാൽ ഡിജിറ്റൽ പേയ്മെൻറ്സ് ഇൻഡക്സ് (ഡി.പി.ഐ) ജൂലൈയിൽ ലഭ്യമാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.