മുംബൈ: ഇന്ത്യയിൽ സ്വപ്നങ്ങൾക്ക് ചിറക് വെക്കുന്ന സ്ഥലമെന്ന് മുംബൈയിലെ ദലാൽ സ്ട്രീറ്റിനെ വേണമെങ്കിൽ വിശ േഷിപ്പിക്കാം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പടെ പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് ദലാൽ സ്ട്രീറ്റിലാണ്. പലപ്പോഴും ആഘോഷങ്ങൾക്കൊപ്പം ആശങ്കകളും ഈ തെരുവിനെ പൊതിയാറുണ്ട്. പക്ഷേ സമീപകാലത്ത ൊന്നും കണ്ടിട്ടില്ലാത്ത ആശങ്കയിലാണ് ഇന്ത്യൻ ഓഹരി വിപണിയും ദലാൽ സ്ട്രീറ്റും. കോവിഡ് 19യെന്ന ലോകത്തെ പിടി ച്ചു കുലുക്കിയ മഹാമാരി ഇന്ത്യൻ ഓഹരി വിപണികളിലും കരിനിഴൽ വീഴ്ത്തുകയാണ്. ആഗോള വിപണികളിൽ വിൽപന സമ്മർദമുണ്ടായ തോടെ പിടിച്ചു നിൽക്കാൻ ശേഷിയില്ലാതെ ഇന്ത്യൻ വിപണികളും കീഴടങ്ങി. ഇന്ത്യൻ ഓഹരി വിപണികളുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
കോവിഡ് മഹാമാരി
കഴിഞ്ഞ ദിവസമാണ് കോവിഡ്-19യെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ഈ വാക്കിനെ ചെറുതാക്കി കാണാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം വ്യക്തമാക്കുന്നത്. 114 രാജ്യങ്ങളിലാണ് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചത്. ഏകദേശം 1,24,000 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 4500 പേർ മരിക്കുകയും ചെയ്തു. ഇതോടെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലായി. ഇത് വിപണികളെ ബാധിച്ചു.
യാത്രാ വിലക്കുകൾ
യു.കെ ഒഴികെയുള്ള യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എസ് വിലക്കേർപ്പെടുത്തിയത് വിപണികളെ സ്വാധീനിച്ചു. 30 ദിവസത്തേക്കാണ് വിലക്ക്. വ്യാപാരത്തെ വിലക്ക് ബാധിക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും ലോക വിപണിയെ പിടിച്ചു നിർത്താൻ ട്രംപിെൻറ ആശ്വസിപ്പിക്കലൊന്നും മതിയാവുമായിരുന്നില്ല. ഇതോടെ കരടികൾ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. വിസകൾക്ക് ഇന്ത്യയും നിയന്ത്രണമേർപ്പെടുത്തിയതോടെ ബോംബൈ, ദേശീയ സൂചികകൾ വിറച്ചു. ഗൾഫ് രാജ്യങ്ങളിലുണ്ടാവുന്ന സംഭവങ്ങളും ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചു.
ബോണ്ട് വിപണിയിലെ അനിശ്ചിതത്വം
ബോണ്ട് വിപണിയിൽ ഉടലെടുത്ത അനിശ്ചിതത്വവും ഇന്ത്യൻവിപണികളെ സ്വാധീനിച്ചു. യെസ് ബാങ്കിെൻറ പുനഃസംഘടന നടത്തുേമ്പാൾ എ.ടി 1 ബോണ്ട് ഉടമകൾ വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെതിരായ നിയമപോരാട്ടത്തിനും ഇവർ തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല പ്രമുഖ മ്യുചൽഫണ്ട് കമ്പനികൾക്കും യെസ് ബാങ്കിൽ ബോണ്ട് നിക്ഷേപമുണ്ട്. ആർ.ബി.ഐയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചില്ലെങ്കിൽ ഇവരെല്ലാം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കും. ഈ ആശങ്കയും ഓഹരി വിപണിയിൽ പടരുകയാണ്.
ആഗോള വിപണിയിലെ വിൽപന സമ്മർദം
മറ്റ് രാജ്യങ്ങളിലെ ഓഹരി വിപണികളിലെല്ലാം കടുത്ത വിൽപന സമ്മർദം നേരിടുകയാണ്. ജപ്പാനിലെ നിക്കി 5.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദക്ഷിണകൊറിയൻ വിപണിയും തകർച്ചയിലാണ്. ഡൗജോൺസ് 5.86 ശതമാനവും എസ്&പി 500 4.89 ശതമാനവും നാസ്ഡാക് 4.7 ശതമാനവും ഇടിഞ്ഞു. യുറോപ്യൻ രാജ്യങ്ങളിലെ വിപണികളും നഷ്ടത്തിലാണ്. ഈ സമ്മർദം ഇന്ത്യൻ വിപണിയേയും ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.