കൊൽക്കത്ത: 500,1000 രൂപയുടെ നോട്ടുകൾ നിരോധിച്ചു കൊണ്ടുള്ള സർക്കാറിെൻറ തീരുമാനം കള്ളപണത്തിന് യാതൊരുവിധ വെല്ലുവിളിയമുയർത്തിെല്ലന്ന് രാജ്യത്തെ സാമ്പത്തിക വിദ്ഗദൻ. തീരുമാനം ബഹുഭൂരിപക്ഷം വരുന്ന വൻകിട കള്ളപണക്കാരെ ഒന്നും ചെയ്യില്ല. ഇന്ത്യൻ സ്റ്റാറ്റസ്റ്റികസ് ഇൻസറ്റിറ്റ്യൂട്ടിലെ പ്രൊഫസറും രാജ്യത്തെ സാമ്പത്തിക വിദ്ഗദരിൽ പ്രമുഖനായ അഭിരൂപ് സർക്കാരാണ് ഇൗ അഭിപ്രായ പ്രകടനം നടത്തിയത്.
രാജ്യത്തെ കള്ളപ്പണം കറൻസിയുടെ രൂപത്തിലല്ല ഉള്ളത്. ഭൂപരിപക്ഷം കള്ളപ്പണവും സ്വിസ് ബാങ്ക് നിക്ഷേപമായാണ് ഇരിക്കുന്നത്. അതുകൊണ്ട് തീരുമാനം രാജ്യത്തെ വൻകിട കള്ളപണക്കാരെ ബാധിക്കിെല്ലന്നും അദേഹം പറഞ്ഞു.
നരസിംഹറാവു സർക്കാരിെൻറ കാലഘട്ടത്തിൽ അദേഹത്തിന് ഒരു കോടി രൂപയുടെ കൈക്കൂലി നൽകിയതായി ആരോപണമുയർന്നിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിലെ കള്ളപണം 1 കോടിയൊക്കെ കഴിഞ്ഞ് നൂറ് കോടിയിലെത്തിയിരിക്കുന്നു. ഇത്രത്തോളം പണം ആരും കറൻസി രൂപത്തിൽ സൂക്ഷിക്കാറില്ല. അതുകൊണ്ട് തന്നെ നിരോധനം തിടുക്കെപെട്ടടുത്തതും അനാവശ്യമായ നടപടിയുമാണെന്ന് അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.