ന്യൂഡൽഹി: റാൻസം വെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ഇടപാടുകൾക്കെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. റാൻസം വെയർ വൈറസ് ബാധിച്ച് കംമ്പ്യൂട്ടറുകളിലെ ഡാറ്റ തിരിച്ച് നൽകുന്നതിനായി ബിറ്റ്കോയിനാണ് ഹാക്കർമാർ ആവശ്യപ്പെട്ടത്. ഇയൊരു സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്.
ബിറ്റ്കോയിൻ ഇടപാടുകൾക്ക് സഹായിക്കുന്ന ആപിെൻറ ഡൗൺലോഡ് 5 ലക്ഷം കടന്നെന്ന വെളിപ്പെടുത്തലുമായി ഇത് നിർമ്മിച്ച കമ്പനി രംഗത്തെത്തിയിരുന്നു. സെബ്പേ എന്ന ആപിെൻറ ഡൗൺലോഡാണ് 5 ലക്ഷം കടന്നത്. പ്രതിദിനം 2,500 പേരാണ് ഇൗ ആപ് ഡൗൺലോഡ് ചെയ്യുന്നത്. ആപിെൻറ ഡൗൺലോഡിങ്ങലുള്ള വർധന ബിറ്റ്കോയിനോടുള്ള താൽപ്പര്യമാണ് കാണിക്കുന്നതെന്നാണ് റിപ്പോർട്ട്.
എന്താണ് ബിറ്റ്കോയിൻ
ഒരു ബാങ്കുമായോ സർക്കാറുമായോ നേരിട്ട് ബന്ധമില്ലാത്ത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ഇത് ലോഹനിർമ്മിതമായ നാണയമോ കടലാസ് നോേട്ടാ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണിത്. എൻക്രിപ്ഷൻ സാേങ്കതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ക്രിപ്റ്റോ കറൻസി എന്നും വിളിക്കാറുണ്ട്.
എന്താണ് ബിറ്റ്കോയിനിെൻറ മൂല്യം
ബിറ്റ്കോയിൻ എക്സ്ചേഞ്ചിന് സഹായിക്കുന്ന കമ്പനിയുടെ കണക്കനുസരിച്ച് 1,734.65 ഡോളറാണ് ബിറ്റ്കോയിനിൻറ നിലവിലെ മൂല്യം. ഒരു ഒൗൺസ് സ്വർണത്തേക്കാളും വില കൂടുതലാണ് ബിറ്റ്കോയിനിന്. എന്നാൽ എല്ലാ സമയത്തും ബിറ്റ്കോയിനിെൻറ മൂല്യം ഉയർന്നിരിക്കാറില്ല. കഴിഞ്ഞ ജനുവരിയിൽ ബിറ്റ്കോയിൻ മൂല്യം 23 ശതമാനം താഴ്ന്നിരുന്നു.
ആർക്കാണ് ബിറ്റ്കോയിൻ കൂടുതൽ പ്രിയപ്പെട്ടത്
സോഫ്റ്റ്വെയർ കോഡ് അല്ലെങ്കിൽ പ്രോഗ്രാം ആണ് ബിറ്റ്കോയിൻ. രഹസ്യ സ്വഭാമുള്ളതായിരിക്കും ബിറ്റ്കോയിൻ ഉപയോഗിച്ച് നടക്കുന്ന ഇടപാടുകളെല്ലാം. ഇത്തരത്തിൽ രഹസ്യ സ്വഭാവമുള്ള ഇടപാടുകൾ നടത്തുന്നവർക്ക് പ്രിയപ്പെട്ട കറൻസിയാണ് ബിറ്റ്കോയിൻ. അധോലോകത്തും ഇൗ നാണയം ഉപയോഗിച്ചുള്ള ഇടപാടുകൾ നടക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.