കോബ്രയുടെ വെളിപ്പെടുത്തൽ നിഷേധിച്ച്​ ഡി.എച്ച്​.എഫ്​.എൽ

ന്യൂഡൽഹി: കടലാസ്​ കമ്പനികളെ ഉപയോഗിച്ച്​ 31,000 കോടിയുടെ തട്ടിപ്പ്​ നടത്തി​െയന്ന കോബ്ര പോസ്​റ്റി​​​െൻറ വാർത്ത നിഷേധിച്ച്​ ഡി.എച്ച്​.എഫ്​.എൽ. കമ്പനിക്കെതിരെ പരാതി നൽകിയ വികാസ്​ ശേഖർ ഒാഹരി ഉടമയല്ലെന്ന്​ ഡി.എച്ച്​.എഫ്​.എൽ വ്യക്​തമാക്കിയിട്ടുണ്ട്​. ഇയാൾക്ക്​ കമ്പനിയുമായി സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഡി.എച്ച്​.എഫ്​.എൽ ​ബി.എസ്​.ഇയെ അറിയിച്ചു.

വിജയ്​ ശേഖറിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട്​ പോകുമെന്നും ഡി.എച്ച്​.എഫ്​.എൽ വ്യക്​തമാക്കിയിട്ടുണ്ട്​. കമ്പനിയുടെ പ്രവർത്തനങ്ങൾ പോരായ്​മകളുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഡി.എച്ച്​.എഫ്​.എൽ അറിയിച്ചു.

അതേ സമയം ആരോപണങ്ങളെ തുടർന്ന്​ കമ്പനിയുടെ ഒാഹരി വിലയിൽ ഇടിവുണ്ടായി. സെൻസെക്​സിൽ 7.73 ശതമാനം നഷ്​ടത്തോടെ 153.50 രൂപക്കാണ്​ ഡി.എച്ച്​.എഫ്​.എല്ലി​​​െൻറ ഒാഹരികൾ വ്യാപാരം ആരംഭിച്ചത്​. ഒരു ഘട്ടത്തിൽ കമ്പനിയുടെ ഒാഹരി വിലയിൽ 9.73 ശതമാനം വരെ നഷ്​ടം രേഖപ്പെടുത്തി.

Tags:    
News Summary - DHFL Refutes Cobrapost’s Allegations-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.