ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങൾക്ക് പെൻഷൻ പേയ്മെൻറ ് ഓർഡർ (പി.പി.ഒ), യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ (യുവാൻ) തുടങ്ങിയ രേഖകൾ ഡിജി ലോക്കറിൽ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായി പെൻഷൻ ഫണ്ട് ബോഡി ട്വിറ്ററിലൂടെ അറിയിച്ചു.
ഇ.പി.എഫ് അംഗങ്ങൾ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഡിജി ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ സമർപ്പിച്ചാൽ മതി. ശമ്പളക്കാരായ ജീവനക്കാർക്ക് ഇ.പി.എഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും അക്കൗണ്ട് ബാലൻസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും യുവാൻ നമ്പർ ആവശ്യമാണ്. വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് 12 അംഗ പി.പി.ഒ നമ്പർ ഹാജരാക്കണം.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുേമ്പാഴും പി.പി.ഒ നമ്പർ അത്യാവശ്യമാണ്. ഇനി മുതൽ ഈ രേഖകളെല്ലാം ഡിജി ലോക്കർ അക്കൗണ്ടിൽ സ്കാൻ ചെയ്ത് സൂക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.