ലോക്ഡൗണിൽ, മുഖ്യമന്ത്രിയുടെ പതിവു വാർത്തസമ്മേളനത്തിൽ ഒരു ദിവസം, നവജാത ശിശുക്കളുടെ കുഞ്ഞുടുപ്പുകൾക്ക് നേ രിടുന്ന ക്ഷാമം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. കുഞ്ഞുങ്ങളുടെ വിഷയം പ്രധാനപ്പെട്ടതാണെങ്കിലും, ഇൗ ഉടുപ്പ് വിഷയത ്തിന് അപ്പോൾ ആരും ഗൗരവം കൊടുത്തില്ല. എന്നാൽ, ലോക്ഡൗൺ കാലത്ത്, സർക്കാർ ആശുപത്രിയിൽ പിറക്കുന്ന കുഞ്ഞുങ്ങ ൾക്ക് സൗജന്യ ഉടുപ്പ് വിതരണം ചെയ്യുമെന്ന ‘പോപീസ്’ ബേബി കെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടർ ഷാജു തോമസിെൻറ പ്രഖ്യാപനത്തോടെ, കുഞ്ഞുടുപ്പ് ചെറിയ കാര്യമല്ലെന്ന് എല്ലാവർക്കും ബോധ്യമായി.
ഉടുപ്പുകൾ കുറഞ്ഞ വിലയ്ക്ക് നൽകിയാൽ മതിയെന്ന് സർക്കാർ വ്യക്തമാക്കിെയങ്കിലും സൗജന്യമായിത്തന്നെ നൽകാൻ ‘പോപീസ്’ തീരുമാനിച്ചു. മൂന്നു ജോടി ഉടുപ്പ് അടങ്ങിയ 50,000 സെറ്റുകളാണ് വിതരണം ചെയ്യുക. സർക്കാറും പൊലീസും സഹായിക്കുന്നുണ്ടെങ്കിലും പലയിടത്തും എത്തിക്കാൻ തടസ്സമുണ്ട്. കാസർകോട് പോലുള്ളിടങ്ങളിലേക്ക് പോകാൻ വിതരണച്ചുമതലയുള്ളവർ മടിക്കുന്നു. അതു മറികടക്കാൻ താൻ ഉൾപ്പെടെയുള്ളവരാണ് വിതരണ ചുമതല നിർവഹിക്കുന്നതെന്ന് ഷാജു തോമസ് പറയുന്നു. ഏഴര ലക്ഷം മാസ്കുകളും സൗജന്യമായി വിതരണം ചെയ്തു.
ലോക്ഡൗൺ കഴിഞ്ഞുള്ള നാളുകളെക്കുറിച്ച്, പേടിയില്ലാതെ, നാളെയെക്കുറിച്ച് ചിന്തിക്കാം എന്നാണ് ഷാജു തോമസ് ഉറപ്പിച്ചു പറയുന്നത്. ഉൽപാദനം മാത്രമേ, നിർത്തിയിട്ടുള്ളൂ. ഭാവിയിലേക്കുള്ള ചിന്ത സജീവമായി നടക്കുന്നുണ്ട്. ഉയർന്ന തലത്തിലുള്ള ജീവനക്കാരുമായി ദിവസവും വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുന്നുണ്ട്. ബംഗളൂരുവിലെ ഡിസൈനർമാർ വർക്ക് അറ്റ് ഹോമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും ‘പോപീസ്’ പോയൻറുകൾ സ്ഥാപിക്കലാണ് ഭാവി പരിപാടികളിൽ പ്രധാനം. ജാഗ്രതയോടെ മുന്നോട്ടുപോയാൽ മൂന്നു മാസം കൊണ്ട് വലിയൊരളവിൽ അതിജീവിക്കാനാവുമെന്നതിൽ ഷാജു തോമസിന് ഉറപ്പുണ്ട്.
തയാറാക്കിയത്: അജിത് ശ്രീനിവാസൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.