വാഷിങ്ടൺ: യു.എസ് സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധിയുണ്ടെന്ന സൂചനകൾ നൽകി ഓഹരി സൂചികയിൽ വൻ ഇടിവ്. ഡൗജോൺസ ് ഇൻഡസ്ട്രിയൽ ആവറേജിൽ 900 പോയിൻറ് നഷ്ടം രേഖപ്പെടുത്തി. 17.3 ശതമാനം നഷ്ടത്തോടെയാണ് ഡൗജോൺസ് ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ നാലാഴ്ചയിലും സൂചിക നഷ്ടത്തിലായിരുന്നു.
യു.എസ് ഓഹരി വിപണികളിലുണ്ടായ വിൽപന സമ്മർദം 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലേക്ക് വിപണികളെ എത്തിച്ചിട്ടുണ്ട്. യു.എസ് ഉൾപ്പടെയുള്ള ലോകത്തെ മറ്റ് സമ്പദ്വ്യവസ്ഥകൾ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ മൂലം നിക്ഷേപകർ വിപണിയിൽ കാര്യമായ താൽപര്യം കാണിക്കുന്നില്ല.
വിവിധ സമ്പദ്വ്യവസ്ഥകൾ ലേ ഓഫ് മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. യു.എസിലെ പല സംസ്ഥാനകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിർബന്ധമാക്കിയതും പ്രതിസന്ധിയാവുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന സൂചനകൾ നൽകി യു.എസിൽ എണ്ണ ഉപഭോഗവും കുറയുകയാണ്. ഇത് മൂലം എണ്ണവിലയിലും വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. എണ്ണവിലയിൽ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ബാരലിന് 20 ഡോളറിലേക്ക് എണ്ണവില എത്തിയിരുന്നു. 2002ന് ശേഷം ഇതാദ്യമായാണ് എണ്ണവിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.