ഇ-വേബിൽ ഏപ്രിൽ ഒന്ന് മുതൽ

തിരുവനന്തപുരം: അന്തർസംസ്​ഥാന ചരക്ക് നീക്കത്തിന് ഏപ്രിൽ ഒന്ന് മുതൽ ഇ-വേബിൽ നിലവിൽ വരും. മുമ്പ്​ സാങ്കേതികകാരണങ്ങളാൽ താൽക്കാലികമായി നിർത്തിവെച്ച സംവിധാനം തകരാറുകൾ പരിഹരിച്ചാണ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്നത്​. 

നിലവിൽ 50,000 രൂപയിൽ അധികം മൂല്യമുള്ള അന്തർസംസ്​ഥാന ചരക്ക് നീക്കത്തിനാണ് ഇ-വേബിൽ നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ 50,000 രൂപയിൽ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകൾ ഒരേ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ മൂല്യം 50000 രൂപയിൽ കൂടുതൽ ആയാലും ഇ-വേബിൽ എടുക്കേണ്ട സാഹചര്യം താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. 

റെയിൽവേ വഴി ചരക്ക് നീക്കം തുടങ്ങുന്നതിന് ഇ-വേബിൽ ആവശ്യമില്ല. എന്നാൽ, സ്​റ്റേഷനിൽനിന്ന് ചരക്ക് വിട്ടുകിട്ടാൻ ഇ-വേബിൽ ഹാജരാക്കണം. ചരക്ക് വിൽക്കുന്ന ആളിനാണ് ഇ-വേബിൽ സംവിധാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം. എന്നാൽ, വിൽക്കുന്ന ആൾ ഇ-വേബിൽ എടുന്നില്ലെങ്കിൽ വാങ്ങുന്ന ആളിനോ ട്രാൻസ്​പോർട്ടർക്കോ ഇ-വേബിൽ എടുക്കാം. റെയിൽവേ, ജലഗതാഗതം വഴിയുള്ള ചരക്കുനീക്കത്തിന് ചരക്ക് നീക്കം തുടങ്ങിയശേഷവും ഇ-വേബിൽ എടുക്കാം.

Tags:    
News Summary - E-Way Bill April First Onward-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.