ന്യൂഡൽഹി: ചരക്കുസേവനനികുതിയുടെ (ജി.എസ്.ടി) ഭാഗമായി അന്തർസംസ്ഥാന ചരക്കുനീക്കത്തിനുള്ള ഇ-വേ ബിൽ ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സംസ്ഥാനങ്ങളെ നാലു ഗ്രൂപ്പായി തിരിച്ചാണ് ഇ-വേ ബിൽ നടപ്പാക്കുന്നത്. ആദ്യ ഗ്രൂപ്പിലാണ് കേരളം.
ഒറ്റ ലോറിയിൽ അതിൽ കൂടുതൽ സാധനങ്ങളുണ്ടെങ്കിലും ഒാരോ കൺസൈൻമെൻറിെൻറ മൂല്യം അരലക്ഷത്തിൽ കൂടിയാൽ മാത്രം ഇ-വേ ബിൽ മതി. റെയിൽവേ ഇ-വേ ബിൽ തയാറാക്കേണ്ടതില്ല.
എന്നാൽ, ഇ-വേ ബിൽ ഇല്ലാതെ സാധനങ്ങൾ റെയിൽവേ കൈമാറില്ല. റെയിൽവേയുടെ പക്കൽ ഇൻവോയ്സ് വേണം. ഇ-വേ ബിൽ സ്വീകരിക്കാനും നിരാകരിക്കാനും പരമാവധി 72 മണിക്കൂറാണ് സമയം. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് ഇ-വേ ബിൽ നിർബന്ധമാക്കുമെന്നു ഡൽഹിയിൽ നടന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ 26ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിനുശേഷം മന്ത്രി തോമസ് ഐസക് അറിയിച്ചു.
ഇറക്കുമതി സാധനങ്ങൾക്കുള്ള നികുതിയിളവ് ഏപ്രിൽ ഒന്നുമുതൽ ആറുമാസം കൂടി നീട്ടി. വാലറ്റ് പദ്ധതി നടത്തിപ്പ് ആറു മാസത്തേക്ക് മാറ്റിവെച്ചു. ജി.എസ്.ടി.ആർ-3ബി അടുത്ത മൂന്നുമാസത്തേക്കുകൂടി തുടരും.
ഇ-വേ ബിൽ എന്നാൽ യാത്രരേഖ
ജി.എസ്.ടി. നിയമപ്രകാരം 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനസാമഗ്രികള്‍ ഒരിടത്തുനിന്ന് 10 കി. മീറ്ററിലധികം ദൂരെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുള്ള യാത്രാരേഖയാണ് ഇ-വേ ബില്‍.
ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിെൻറ വിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തി ഗതാഗതം ആരംഭിക്കുന്നതിന് മുമ്പ് ഒാൺലൈൻ വഴി ഇ-വേ ബില്‍ ഉണ്ടാക്കി വാഹനത്തില്‍ സൂക്ഷിക്കണം. കൺസൈനർ (സാധനം വിൽക്കുന്നയാൾ), കൺസൈനി (സാധനം കൈപ്പറ്റുന്നയാൾ), ട്രാൻസ്പോർട്ടർ - ഇവരിൽ ആർക്കു വേണമെങ്കിലും ഇ-വേ ബിൽ എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.