ഇ-വേ ബിൽ ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ സം​സ്​​ഥാ​ന ച​ര​ക്ക് നീ​ക്ക​ത്തി​ന്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ഇ-​വേ ബി​ൽ നി​ർ​ബ​ന്ധ​മെ​ന്ന്​ ജി.​എ​സ്.​ടി വ​കു​പ്പ്​ അ​റി​യി​ച്ചു. ജി.​എ​സ്.​ടി നി​ല​വി​ൽ വ​ന്ന​ത്തി​ന് ശേ​ഷം രാ​ജ്യ​ത്തെ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ വ​രു​ന്ന ഏ​റ്റ​വും​വ​ലി​യ മാ​റ്റ​മാ​ണ് ഇ-​വേ ബി​ൽ സം​വി​ധാ​നം. വ്യാ​പാ​രി​ക​ൾ​ക്ക് പ​രി​ച​യി​ക്കു​ന്ന​തി​ന്​ കേ​ര​ള​ത്തി​ൽ ജ​നു​വ​രി 12 മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പി​ൽ​വ​ന്ന  സം​വി​ധാ​നം വ്യാ​ഴ​ാ​ഴ്​​ച മു​ത​ൽ നി​ർ​ബ​ന്ധ​മാ​കു​ക​യാ​ണ്. 

എ​ന്നാ​ൽ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തെ ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ഇ-​വേ ബി​ൽ സം​വി​ധാ​നം ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​ന്ന​ത് വ​രെ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ത​ന്നെ തു​ട​രു​മെ​ന്ന് സ​സ്​​ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. www.keralataxes.gov.inലെ ​ടാ​ക്സ്​ പേ​യേ​ഴ്സ്​ സ​ർ​വി​സി​ൽ  ല​ഭ്യ​മാ​കു​ന്ന ഇ-​വേ ബി​ൽ ലി​ങ്ക് വ​ഴി വ്യാ​പാ​രി​ക​ൾ​ക്ക് ഇ-​വേ ബി​ൽ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്യാം.

Tags:    
News Summary - E-Way Bill - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.