കോവിഡ് 19 വൈറസ് ബാധമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും കടുത്ത ആഘാതമുണ്ടാക്കുകയ ാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചില നടപടികൾ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. വായ്പ പലിശ നിരക്കുകളിൽ 75 ബേസിക് പോയിൻറിൻെറ കുറവ് വരുത്തുകയും 50 ബില്യൺ ഡോളർ ബാങ്കിങ് സംവിധാനത്തിലേക്ക് അധികമായി നൽകുകയും ചെയ്തു. ഇതിനൊപ്പം മൂന്ന് മാസത്തേക്ക് മൊറട്ടോറിയവും ഏർപ്പെടുത്തി. എന്നാൽ, ഇതുകൊണ്ട് മാത്രം ഉടലെടുത്ത പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് വിലയിരുത്തൽ. പ്രധാനമായും അഞ്ച് വഴികളിലൂടെ സമ്പദ്വ്യവസ്ഥയിൽ ഇടപെടാനാവും ആർ.ബി.ഐ ശ്രമിക്കുക.
നിരക്ക് കുറക്കൽ
വായ്പ പലിശ നിരക്കുകൾ കുറക്കുകയെന്നതാണ് സമ്പദ്വ്യവസ്ഥയെ പിടിച്ച് നിർത്താനുള്ള ആർ.ബി.ഐയുടെ മുന്നിലുള്ള പ്രധാന പോംവഴി. 75 ബേസിക് പോയിൻെറ കുറവ് വായ്പ പലിശ നിരക്കുകളിൽ ആർ.ബി.ഐ ഇനിയും വരുത്തുമെന്നാണ് സൂചന.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കായുള്ള നടപടികൾ
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബജറ്റ് കമ്മി അഭിമുഖീകരിക്കുകയാണ്. വരുമാനം കുറയുന്നതാണ് സർക്കാറുകളെ പ്രതിസന്ധിയിലാക്കുന്നത്. ഇത് മറികടക്കാനുള്ള ചില നടപടികൾ ആർ.ബി.ഐയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ബോണ്ടുകൾ നേരിട്ട് വാങ്ങി പ്രതിസന്ധി മറികടക്കാൻ ആർ.ബി.ഐക്ക് ഇടപെടാം.
ബോണ്ട് വാങ്ങൽ
വിപണി ഇടപെടലിൻെറ ഭാഗമായി ആർ.ബി.ഐ കൂടുതൽ ബോണ്ടുകൾ വാങ്ങാനുള്ള സാധ്യത നില നിൽക്കുന്നുണ്ട്. ഇതുവരെ ഓപ്പൺ മാർക്കറ്റിലൂടെ 400 ബില്യൺ രൂപയുടെ ബോണ്ടുകൾ ആർ.ബി.ഐ വാങ്ങിയിട്ടുണ്ട്. അഞ്ച് ട്രില്യൺ രൂപയുടെ ബോണ്ടുകൾ കൂടി ആർ.ബി.ഐ വാങ്ങുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ
കോർപ്പറേറ്റ് കടം
ബാങ്കുകൾക്ക് കോർപ്പറേറ്റ് മേഖലയിലുള്ള ബോണ്ടുകൾ കൂടുതലായി വാങ്ങാനുള്ള അനുമതി ആർ.ബി.ഐ നൽകിയേക്കും. ഇതോടെ കോർപ്പറേറ്റ് മേഖലയിലുണ്ടായ പ്രതിസന്ധി ഒരു പരിധി വരെ കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
മൊറട്ടോറിയം
മൊറട്ടോറിയം കാലാവധി ആർ.ബി.ഐ ദീർഘിപ്പിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. നിലവിൽ മൂന്ന് മാസമാണ് മൊറട്ടോറിയം കാലാവധി. ഇത് ആറ് മാസത്തേക്കാവും ദീർഘിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.