തിരുവനന്തപുരം: സംസ്ഥാനത്തും സാമ്പത്തിക മാന്ദ്യം രൂക്ഷമാകുെന്നന്ന സൂചന നൽകി ബാങ്ക് വായ്പ തിരിച്ചടവ് കുത്തനെ ഇടിയുന്നു. 2018 സെപ്റ്റംബർ 30 വരെയുള്ള വാണിജ്യ ബാങ്കുകളുടെ കണക്ക് പ്രകാരം 12,078 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനത്ത് കിട്ടാക്കടമായി മാറിയത്. നാലു ലക്ഷത്തിലേറെ (4,03,045 അക്കൗണ്ട് ഉടമകൾ) പേരാണ് തിരിച്ചടക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. വിദ്യാഭ്യാസ വായ്പക്ക് പുറമെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കെടുത്ത വായ്പയും കർഷക വായ്പയും ഇതിൽ പെടും. ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ എടുക്കുന്നത് കുറയുന്നതായും രേഖകൾ വ്യക്തമാക്കുന്നു. മാന്ദ്യത്തിനൊപ്പം നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവയാണ് തിരിച്ചടവിൽ കുറവുവരുത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
മുൻഗണന മേഖലകളിൽ 8881 േകാടിയും ഇതര മേഖലകളിൽ 3198 കോടിയും കിട്ടാക്കട പട്ടികയിലാണ്. കാർഷിക വായ്പ -1932 കോടി , ചെറുകിട-ഇടത്തരം സംരംഭങ്ങൾ -4000 കോടി , കയറ്റുമതി െക്രഡിറ്റ് -94 കോടി , ഭവനവായ്പ - 706 കോടി , വിദ്യാഭ്യാസ വായ്പ- 1846 കോടി , മറ്റ് മുൻഗണന മേഖലകൾ- 301 കോടി , മുൻഗണനേതര വിഭാഗം -3194 കോടി, പുനരുൽപാദന ഉൗർജം - 0.03 കോടി , സാമൂഹിക അടിസ്ഥാന സൗകര്യ മേഖല- രണ്ടു കോടി, എന്നിങ്ങനെയാണ് കിട്ടാക്കടം. 1,03,213 കർഷകർക്ക് വായ്പ യഥാസമയം തിരിച്ചടക്കാനായില്ല. ഇൗ കടം ബാങ്കുകൾ കിട്ടാക്കട പട്ടികയിലാക്കി. ഏറ്റവും ഗുരുതര പ്രതിസന്ധി ചെറുകിട-ഇടത്തരം മേഖലയിലാണ്. 1,11,825 സംരംഭകർക്ക് തിരിച്ചടവ് മുടങ്ങി. 4000 കോടിയാണ് കിട്ടാക്കടം.
ഭവനവായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയത് 14,071 പേരാണ്. വിദ്യാഭ്യാസ വായ്പാ രംഗത്ത് സ്ഥിതി രൂക്ഷമാകുകയാണ്. 70,965 വായ്പകളാണ് കിട്ടാക്കടം. ഇത്രയും കുട്ടികൾ പഠനം പൂർത്തിയാക്കി തിരിച്ചടവിെൻറ ഘട്ടത്തിലാണ് പ്രയാസത്തിലായത്. കയറ്റുമതി െക്രഡിറ്റ് ഇനത്തിൽ 81 പേരും പുനരുൽപാദന ഉൗർജവുമായി ബന്ധപ്പെട്ട് 17 പേരും സാമൂഹിക അടിസ്ഥാന സൗകര്യ മേഖലയിൽ 26 പേരും വായ്പ തിരിച്ചടവിൽ മുടക്ക് വരുത്തി. മറ്റ് മുൻഗണന മേഖലകളിൽ 13,418 പേർക്ക് വായ്പ തിരിച്ചടക്കാനായില്ല. മുൻഗണനേതര വിഭാഗത്തിൽ 89,431 പേരുടെ വായ്പയും കിട്ടാക്കടമായി മാറി. മുൻഗണന മേഖലകളിെല കിട്ടാക്കടം കുതിച്ചുയരുകയാണ്. 2015 സെപ്റ്റംബറിൽ 5920 കോടിയായിരുന്നത് 2017ൽ 7167 കോടിയായും 2018 സെപ്റ്റംബറിൽ 8881 കോടിയായും ഉയരുകയായിരുന്നു. ഇൗ മേഖലയിൽ നൽകിയ വായ്പയുെട 5.52 ശതമാനത്തോളം വരും കിട്ടാക്കടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.