ന്യൂഡൽഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തിെൻറ പശ്ചാത്തലത്തി ൽ എല്ലാ മന്ത്രാലയങ്ങളുടെയും മുൻഗണനകൾ പൊളിച്ചെഴുതാൻ മന്ത്രിമാർക്ക് പ്രധാനമന ്ത്രി നരേന്ദ്രമോദിയുടെ നിർദേശം. ലോക്ഡൗൺ മാറ്റുന്നതിനൊപ്പം നടപ്പാക്കേണ്ട പ്രധാ നപ്പെട്ട 10 തീരുമാനങ്ങൾ, 10 മുൻഗണന മേഖലകൾ എന്നിവ ഏറ്റവും പെട്ടെന്ന് ഓരോ മന്ത്രാലയ വും രൂപപ്പെടുത്താനാണ് നിർദേശം.
സാമ്പത്തിക ഉദാരീകരണത്തിൽ ഊന്നി നിൽക്കുന്ന ഭരണരീതി ഇനിയങ്ങോട്ട് മുന്നോട്ടു നീക്കാനുള്ള പ്രയാസമാണ് പൊളിച്ചെഴുത്തിന് ആധാരം. ലോകം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലായിരിക്കേ വിദേശ നിക്ഷേപം, കയറ്റുമതി, ഓഹരി വിൽപന തുടങ്ങിയവക്ക് മുൻഗണന നൽകിയിട്ടു കാര്യമില്ല. യൂറോപ്പും അമേരിക്കയും ഗൾഫ് നാടുകളും പ്രതിസന്ധി നേരിടുകയാണ്. ആഭ്യന്തര വ്യാപാര, വ്യവസായങ്ങളും െതാഴിൽ മേഖലയും പ്രതിസന്ധിയിൽ. ഇന്ത്യക്ക് ആവശ്യമായ ഇറക്കുമതിയുടെ കാര്യത്തിലും ആശങ്കകളുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയമായ പിടിച്ചു നിൽപാണ് ലക്ഷ്യം.
മന്ത്രിസഭ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന്:
21 ദിവസ ലോക്ഡൗൺ കഴിഞ്ഞാലും കാര്യങ്ങൾ പഴയപടിയാവില്ല. വൈറസ് ബാധിത കേന്ദ്രങ്ങളിൽ ലോക്ഡൗൺ തുടരേണ്ടി വരും. അതൊഴികെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാവും. വൈറസ് ബാധിതമല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തനം ഘട്ടം ഘട്ടമായി സാവധാനം പുനരാരംഭിക്കുന്നതിന് പദ്ധതി തയാറാക്കണം.
പ്രവർത്തന തുടർച്ചാ പദ്ധതി ഓരോ മന്ത്രാലയവും രൂപപ്പെടുത്തണം. ലോക്ഡൗണിെൻറ ആഘാതം പരമാവധി കുറക്കാൻ തക്ക നടപടി യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കണം.മറ്റു രാജ്യങ്ങളെ ഏറെ ആശ്രയിക്കാൻ കഴിയാത്ത ചുറ്റുപാടിൽ ഇന്ത്യയിൽ നിർമിക്കാ (മേക്ക് ഇൻ ഇന്ത്യ)മെന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മന്ത്രിമാർക്ക് നിർദേശം. ആഗോള പ്രതിസന്ധി അവസരമാക്കി ഇന്ത്യ മാറ്റണം. വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലുള്ള പരിഷ്കരണ പദ്ധതികളിൽ നടപ്പാക്കാൻ കഴിയാവുന്നവ തെരഞ്ഞെടുത്ത് മുന്നോട്ടു കൊണ്ടുപോകണം.ഇന്ത്യക്കുള്ള പുതിയ കയറ്റുമതി മേഖലകൾ, ഇനങ്ങൾ, കയറ്റുമതി രാജ്യങ്ങൾ എന്നിവ ഏതൊക്കെയെന്ന് നിർണയിക്കണം. നിർമാണം, കയറ്റുമതി എന്നിവ കൂട്ടാൻ പറ്റിയ നിർദേശങ്ങൾ മുന്നോട്ടു വെക്കണം. കാർഷിക വിഭവങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിന് പുതിയ സേവന സൗകര്യങ്ങൾ ഒരുക്കണം. വിലക്കയറ്റവും കരിഞ്ചന്തയും തടഞ്ഞ് ഭക്ഷ്യസാധന ലഭ്യത ഉറപ്പു വരുത്തുന്നതിന് പ്രത്യേക ശ്രദ്ധ വേണം. മന്ത്രിമാർ ജില്ല അധികൃതരുമായി ബന്ധപ്പെട്ട്, പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.