ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷം ഏഴു മുതൽ 7.5 ശതമാനം വെര സാമ്പത്തിക വളർച്ച കൈവരിക്കുെമന്ന് സാമ്പത്തിക സർവേ റിേപ്പാർട്ട്. ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലെമൻറിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു.
ജി.എസ്.ടിക്കും നോട്ടു നിരോധനത്തിനും ശേഷം രാജ്യം സാമ്പത്തിക വളർച്ചയുെട പാതയിലാണ്. സ്വകാര്യ നിക്ഷേപം കൂടി. ഉത്പാദന മേഖലയിലും കയറ്റു മതിയിലും റെക്കോർഡ് നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി വന്നതോടെ നികുതി നൽകുന്നവരുെട എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടായി. നികുതി വരുമാനവും വർധിച്ചു. എന്നാൽ, സംസ്ഥാനങ്ങളുെട നികുതി വരുമാനത്തിൽ കുവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധനവുണ്ടാകും. എന്നാൽ, വിലക്കയറ്റം 4.5 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി കുറക്കാനാകുെമന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. നികുതി വരുമാനത്തിലും നിക്ഷേപത്തിലും വലിയ വർധനവുണ്ടായി. അതേസമയം, വ്യാവസായിക വളർച്ച 4.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായും കാർഷിക വളർച്ച 2.1 ശതമാനമായി കുറഞ്ഞുെവന്നും സർവെ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.