ന്യൂഡൽഹി: തട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദിയെ കണ്ടെത്താൻ സി.ബി.െഎ ഇൻറർപോളിെൻറ സഹായം തേടി. നീരവ് മോദിക്കും കുടുംബത്തിനും എതിരെ ലുക്ക് ഒൗട്ട് നോട്ടീസും ഇൻറർപോൾ പുറപ്പെടുവിച്ചിട്ടുണ്ട്. നീരവ് മോദിക്കും ബിസിനസ് പങ്കാളി മേഹുൽ ചോക്സിക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേ സമയം, സംഭവത്തിലെ നടപടികൾ ബാങ്കുകൾ കർശനമാക്കുകയാണ്. എട്ട് ഉദ്യോഗസ്ഥരെയാണ് കേസുമായി ബന്ധപ്പെട്ട് ബാങ്കുകൾ ഇന്ന് സസ്പെൻഡ് ചെയ്തത്. ഇേതാടെ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 18 ആയി. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കുമെന്ന സൂചനകളാണ് ബാങ്കുകൾ നൽകുന്നത്.
നേരത്തെ പഞ്ചാബ് നാഷണൽ ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് വിദേശത്ത് നിന്ന് ഏകദേശം 11,000 കോടി തട്ടിയെന്നായിരുന്നു നീരവ് മോദിക്കെതിരായ ആരോപണം. 2011ൽ നടന്ന തട്ടിപ്പിനെ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.