കൊച്ചി: പരിഷ്കരിച്ച ചരക്ക് സേവന നികുതി നിരക്കുകൾ ഒാണവിപണിയിൽ നേട്ടമാക്കാമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ. ഇലക്ട്രോണിക് ഉൽപന്നങ്ങളുടേത് ഉൾപ്പടെയുള്ളവയുടെ നികുതി കുറവ് ജി.എസ്.ടി മുമ്പുണ്ടാക്കിയ നഷ്ടം നികത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. മുൻ വർഷങ്ങളിൽ ഉണ്ടായതിനെക്കാൾ കൂടുതൽ കച്ചവടം ഇൗ ഒാണക്കാലത്ത് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്.
ഒാണക്കാലത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഗൃഹോപകരണങ്ങളുടെ വിൽപന നടക്കുന്നത്. ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം പല ഗൃഹോപകരണങ്ങൾക്കും വില വർധിച്ചിരുന്നു. ഇത് ഗൃഹോപകരണ വിൽപനയിൽ തിരിച്ചടിക്ക് കാരണമായിരുന്നു. എന്നാൽ, ഇക്കുറി 27 ഇഞ്ചുവരെയുള്ള ടെലിവിഷൻ, വാഷിങ് മെഷീൻ, വാക്വം ക്ലീനർ, ഷേവിങ് ഉപകരണങ്ങൾ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് ഇസ്തിരിപ്പെട്ടി എന്നിവയുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കിയിരുന്നു. ഇതോടെ അഞ്ച് മുതൽ 10 ശതമാനം വരെ ഉൽപന്നങ്ങളുടെ വില കുറയുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ഇത് ഒാണവിപണിയിലും പ്രതിഫലിക്കുമെന്നാണ് വ്യാപാരികൾക്കും പ്രതീക്ഷ.
അതേ സമയം, ജി.എസ്.ടി കുറഞ്ഞതിെൻറ പശ്ചാത്തലത്തിൽ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാൻ ചില കമ്പനികൾ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്. അങ്ങനെയെങ്കിൽ നികുതി കുറവിെൻറ ആനുകൂല്യം സാധരണക്കാർക്ക് ലഭ്യമാവില്ല. ഇത് വിൽപന നടത്തുന്ന വ്യാപാരികൾക്ക് തിരിച്ചടിയാകും.
വില കുറയുന്ന ഗൃഹോപകരണങ്ങൾ
റഫ്രിജറേറ്റർ
വാഷിങ് മിഷ്യൻ
വാക്വം ക്ലീനർ
വാട്ടർ ഹീറ്റർ
ഹെയർ ഡ്രയർ
ഇലക്ട്രിക് അയൺ
68 സെ.മി വരെയുള്ള ടെലിവിഷനുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.