കൂറുള്ള ഇടപാടുകാരും കർമനിരതരായ ജീവനക്കാരുമാണ് തങ്ങളുടെ ഏറ്റവും വലിയ ശക്തിയ െന്ന് െഫഡറൽ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ശാലിനി വാര്യർ. ഒരുകോടിയോളം ഇടപാടുക ാരിൽ പലരും രണ്ടോ മൂന്നോ തലമുറകളായിതന്നെ ബാങ്കുമായി അടുപ്പമുള്ളവരാണ്. ഇവരെയെ ല്ലാം വ്യക്തിപരമായി അറിയുന്നവരും അവർക്ക് ആവശ്യമായ സേവനങ്ങൾ ഏതുസമയവും ലഭ്യമാ ക്കാൻ തയാറുള്ളവരുമാണ് ഞങ്ങളുടെ ജീവനക്കാർ. കേരളംപോലെ പ്രാമുഖ്യമുള്ള ഇടങ്ങളിൽ ആ ധിപത്യവും സാന്നിധ്യം മാത്രമുണ്ടായിരുന്ന ഇടങ്ങളിൽ പ്രാമുഖ്യവും നേടാനുമുള്ള പ്രയാ ണത്തിലാണ് തങ്ങളെന്നും ഫെഡറൽ ബാങ്കിെൻറ കുതിപ്പിൽ നിർണായക പങ്ക് വഹിക്കുന്ന ശാലിനി വ ാര്യർ പറഞ്ഞു.
‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയു ടെ ഇന്നത്തെ അവസ്ഥയും ഫെഡറൽ ബാങ്കിെൻറ ഭാവി പദ്ധതികളും അവർ വ്യക്തമാക്കി.
ആസ്തിക ളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ?
ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കാ ൻ ശക്തമായ നിയന്ത്രണസംവിധാനങ്ങൾ ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ ക ണ്ടെത്തി വായ്പ നിർദേശം സമർപ്പിക്കാൻ മാത്രമേ മാർക്കറ്റിങ് വിഭാഗത്തിന് അധികാരമുള് ളൂ. വായ്പ അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്വതന്ത്രമായി പ്രവർത്തിക ്കുന്ന ക്രെഡിറ്റ് വിഭാഗമാണ്. അനുമതി ലഭിച്ചാൽ ഡെക്യുമെേൻറഷൻ വിഭാഗം ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കും. വായ്പ അനുവദിച്ച ശേഷം നിരീക്ഷണവിഭാഗം തിരിച്ചടവ് നിരന്തരം നിരീക്ഷിക്കും. ഇതെല്ലാം മറികടന്നും വായ്പ നിഷ്ക്രിയ ആസ്തി ആകുന്ന സാഹചര്യം ഉണ്ടായാൽ തിരിച്ചുപിടിക്കുന്നതിന് റിക്കവറി വിഭാഗവുമുണ്ട്.
അനുവദിക്കുന്ന വായ്പകളുടെ വൈവിധ്യമാണ് ഫെഡറൽ ബാങ്കിെൻറ ആസ്തികളുടെ മറ്റൊരു കരുത്ത്. ആകെ വായ്പ എടുത്താൽ കോർപറേറ്റ് വായ്പയും റീട്ടെയിൽ വായ്പയും ഏറക്കുറെ തുല്യമാണ്. ഏതെങ്കിലും പ്രത്യേക മേഖലക്ക് അമിതമായി വായ്പ നൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും മേഖലയിൽ, ഉദാഹരണത്തിന് റിയൽ എസ്റ്റേറ്റ് രംഗത്ത് പൊടുന്നനെ പ്രതിസന്ധി വന്നാൽ ബാങ്കിനെ കാര്യമായി ബാധിക്കില്ല.
െയസ് ബാങ്ക് പ്രതിസന്ധി ഇന്ത്യയിലെ ബാങ്കുകളുടെ ഭരണത്തെക്കുറിച്ചും വലിയ ചോദ്യചിഹ്നം ഉയർത്തുന്നില്ലേ?
തീർച്ചയായും. എന്നാൽ, ഇക്കാര്യത്തിലും ഇന്ത്യയിലെ മറ്റ് ഏത് കമ്പനികളെക്കാളും ഒരുപടി മുന്നിലാണ് ഫെഡറൽ ബാങ്ക്. ബാങ്കിെൻറ ഉടമസ്ഥാവകാശം വ്യക്തികളിലോ കുടുംബങ്ങളിലോ സ്ഥാപനങ്ങളിലോ കേന്ദ്രീകരിക്കപ്പെടുന്നില്ല. കൂടാതെ, മേൽനോട്ടം വഹിക്കാൻ ഭിന്നമേഖലകളിൽനിന്നുള്ള സ്വതന്ത്ര ഡയറക്ടർമാരുണ്ട്. റിസർവ് ബാങ്കിെൻറ ഉൾപ്പെടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുെന്നന്ന് ഉറപ്പാക്കാൻ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു. ഇതിനുപുറമെ സ്വതന്ത്രമായ ഇേൻറണൽ ഓഡിറ്റ് വിഭാഗവുമുണ്ട്. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ കെ.പി.എം.ജി ഉൾപ്പെടെ രണ്ട് പുറം ഓഡിറ്റർമാരും വാർഷിക കണക്കുകൾ പരിശോധിക്കുന്നു.
കേരളത്തിലെ ബാങ്കുകളുടെ പ്രധാന ബിസിനസ് മേഖലയാണ് ഗൾഫ്. അവിടുത്തെ പ്രതിസന്ധി ബാങ്കിെൻറ വളർച്ചയെ ബാധിക്കുമോ?
പ്രതിസന്ധിയുണ്ടെങ്കിലും ഗൾഫ് മേഖലയിൽനിന്ന് ബിസിനസ് വളർച്ചയാണ് കാണിക്കുന്നത്. ഇടപാടുകാരുടെ കൂറുതന്നെയാണ് പ്രധാന കാരണം. പല വിദേശമലയാളികളും തലമുറകളായിതെന്ന ഫെഡറൽ ബാങ്കിനൊപ്പം നിൽക്കുന്നവരാണ്. വിദേശ ബിസിനസ് വൈവിധ്യവത്കരിക്കാനും കഴിഞ്ഞു. രണ്ടുമൂന്ന് വർഷത്തിനിടെ മലയാളികളല്ലാത്ത വിദേശ ഇന്ത്യക്കാരിൽനിന്നുള്ള ബിസിനസിൽ കാര്യമായ വർധന ഉണ്ടായി. ജി.സി.സി രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ള ബിസിനസിലും വർധനയുണ്ട്. ഇപ്പോൾ ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, യു.എസ്.എ, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഫെഡറൽ ബാങ്ക് വഴി പണം അയക്കാം. മറ്റു സംസ്ഥാനങ്ങളിൽ സാന്നിധ്യം വർധിപ്പിക്കാൻ കഴിഞ്ഞത് വിദേശ ഇന്ത്യക്കാരിൽനിന്നുള്ള ബിസിനസ് ഉയരാൻ കാരണമായി. ഇപ്പോൾ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയക്കുന്ന പണത്തിെൻറ 15.7 ശതമാനം ഫെഡറൽ ബാങ്ക് വഴിയാണ്.
ബാങ്കിങ് മേഖലയിലെ
മത്സരം?
ശക്തമായ മത്സരമുള്ള വിപണിയാണ് കേരളത്തിലേത്. ഇവിടെ മുൻതൂക്കത്തിൽനിന്ന് ആധിപത്യത്തിലേക്ക് ഫെഡറൽ ബാങ്ക് വളർന്നിട്ടുണ്ട്. നിലവിൽ കേരളത്തിൽ 15 ശതമാനം വിപണി പങ്കാളിത്തം ഞങ്ങൾക്കുണ്ട്. ഒാരോ വർഷവും ഇതിൽ ഗണ്യമായ വർധനയും രേഖപ്പെടുത്തുന്നു. നിലവിൽ അറുനൂറോളം ശാഖകൾ കേരളത്തിലുണ്ട്. ഇതുവഴി ബിസിനസ് രംഗത്ത് ഗണ്യമായ വർധന ആർജിക്കാൻ കഴിയും. മത്സരം എപ്പോഴും നല്ലതാണ്. ബാങ്കിങ് വ്യവസായവും ഒപ്പം ഞങ്ങളും അതുവഴി കൂടുതൽ കരുത്ത് നേടും.
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ബിസിനസ് പ്രതീക്ഷകളെ ബാധിക്കുമോ?
തീർച്ചയായും. രാജ്യം ആകമാനം നേരിടുന്ന സാമ്പത്തികമാന്ദ്യത്തിെൻറ പ്രശ്നങ്ങൾ ഞങ്ങളുടെ കണക്കുപുസ്തകങ്ങളിലും ഉണ്ടാകും. എന്നാൽ, അത് മുൻകൂട്ടി കണ്ട് ബാങ്കിെൻറ അടിസ്ഥാന സാമ്പത്തിക സ്ഥിതിയിലൊന്നും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെകാലമായി ആസ്തികളുടെ വളർച്ച 20-21 ശതമാനമാണ്. എന്നാൽ, 2019 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെ കണക്കുകൾ പരിശോധിച്ചാൽ വളർച്ച 13 ശതമാനം മാത്രമാണ്. ബാങ്കിങ് വ്യവസായവും രാജ്യത്തെ സമ്പദ്വ്യവസ്ഥയും മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തിരിച്ചറിഞ്ഞ് ബോധപൂർവം വായ്പവിതരണം കുറച്ചതിനെത്തുടർന്നാണിത്.
വളരെ കരുതലോടെ മാത്രമാണ് ഇപ്പോൾ വായ്പവിതരണം. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയ സുരക്ഷിത റീട്ടെയിൽ വായ്പകളിൽ ഇപ്പോഴും 18-19 ശതമാനം വളർച്ചയുണ്ട്. കോർപറേറ്റ് വായ്പ വിതരണത്തിലാണ് കുറവ്. സുരക്ഷിത വായ്പക്ക് മുൻഗണന നൽകുന്നതിനാൽ ബോധപൂർവം വരുത്തിയ നിയന്ത്രണമാണിത്. ഇതുവഴി ആസ്തികൾ സുരക്ഷിതമാണെന്നും നിഷ്ക്രിയ ആസ്തി കൂടുന്നില്ലെന്നും ഉറപ്പാക്കാനാവും.കോവിഡ് ബാധിക്കും മുമ്പുള്ളതായിരുന്നു ഈ കണക്കുകൂട്ടൽ.
കോവിഡ് കുറച്ചുകൂടി ഇടിവ് ഉണ്ടാക്കിയേക്കാം.
സാേങ്കതികവിദ്യയിലെ പുതിയ ചുവടുവെപ്പുകൾ?
എ.പി.ഐ (ആപ്ലിക്കേഷൻ േപ്രാഗ്രാമിങ് ഇൻറർഫേസ്) ബാങ്കിങ്ങാണ് ഏറ്റവും നവീനം. ഏതൊരു സ്ഥാപനത്തിനും ഞങ്ങളുമായി ചേർന്ന് 120ഓളം സേവനങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം ആണിത്. യോഗ്യതയുള്ള ഇടപാടുകാർക്ക് 10-20 മിനിറ്റുകൊണ്ട് വായ്പ എടുക്കാൻ കഴിയും. ‘മുന്നിൽ സാങ്കേതികവിദ്യ ഉള്ളിൽ ഹൃദയമുള്ള മാനവികത’ -അതാണ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഫെഡറൽ ബാങ്കിെൻറ നയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.