തിരുവനന്തപുരം: പ്രളയ പുനർനിർമാണ ധനസമാഹരണത്തിന് ജി.എസ്.ടിയിൽ ഏർപ്പെടുത്തു ന്ന സെസ് ജൂൺ ഒന്നുമുതൽ നിലവിൽ വരും. അഞ്ചു ശതമാനത്തിലേറെ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം സെസാണ് ചുമത്തുക. സംസ്ഥാനത്തിന് അകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിനാണ് ഇതു ബാധകമാക്കുക. ജി.എസ്.ടി കൗൺസിൽ നേരത്തേ ഇതിന് അംഗീകാരം നൽകിയിരുന്നു. രണ്ടു വർഷത്തേക്കാണ് ഇതു ബാധകം. കഴിഞ്ഞ ബജറ്റിൽ തീരുമാനം എടുത്തെങ്കിലും തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ നടപ്പാക്കുന്നത് നീട്ടി െവക്കുകയായിരുന്നു.
പ്രളയ പുനർനിർമാണ പരിപാടി അംഗീകരിച്ച മന്ത്രിസഭയിൽ ജി.എസ്.ടി സെസ് നിർദേശം ധനവകുപ്പ് കൊണ്ടുവരുകയായിരുന്നു. പ്രളയ പുനർനിർമാണ വായ്പയുമായി ബന്ധപ്പെട്ട് ലോക ബാങ്കുമായി മേയ് അവസാനം സംസ്ഥാനം ചർച്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.