ന്യൂഡൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നു. ജൂണിൽ അഞ്ച് ശതമാനമാണ് രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്. മെയിൽ 4.87 ശതമാനമായിരുന്നു റീടെയിൽ പണപ്പെരുപ്പ നിരക്ക്. ഇന്ധനവില വർധിച്ചതാണ് പണപ്പെരുപ്പം ഉയരുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ എട്ട് മാസവും റിസർവ് ബാങ്കിെൻറ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നിരുന്നില്ല. ഇതിനിടെയാണ് ജൂണിലും നിരക്ക് ഉയർന്നിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് 5.30 ശതമാനത്തിലെത്തുമെന്നായിരുന്നു റോയിേട്ടഴ്സിെൻറ പ്രവചനം. പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ ആർ.ബി.െഎ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണ്.
അതേ സമയം, രാജ്യത്തെ വ്യവസായിക ഉൽപാദനത്തിലും കുറവുണ്ടായിട്ടുണ്ട്. വ്യവസായിക ഉൽപാദനം നിരക്ക് 3.2 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ മാസം ഇത് 4.9 ശതമാനമായിരുന്നു. അഭ്യന്തര വിപണിയിൽ ഉൽപന്നങ്ങൾക്കുള്ള ആവശ്യകതയിൽ കുറവുണ്ടായതാണ് വ്യവസായിക ഉൽപാദനം കുറയുന്നതിലേക്ക് ഇടയാക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.