സ്വര്‍ണം ഇറക്കുമതിയില്‍ 55 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 55 ശതമാനത്തിന്‍െറ കുറവ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ -സെപ്റ്റംബറില്‍ 1742 കോടി ഡോളറായിരുന്ന ഇറക്കുമതി 788 കോടി ഡോളറായാണ് ഇടിഞ്ഞത്. സെപ്റ്റംബറില്‍ തുടര്‍ച്ചയായ എട്ടാം മാസമാണ് ഇറക്കുമതി കുറയുന്നതെന്നും വാണിജ്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍  പറയുന്നു. 10 .3 ശതമാനമാണ് ഇടിവ്. 180 കോടി ഡോളറിലേക്കാണ് ഇറക്കുമതി കുറഞ്ഞത്. ഇത് വ്യാപാരകമ്മി കുറയാനും സഹായിച്ചിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ 1010 കോടി ഡോളറായിരുന്ന കമ്മി കഴിഞ്ഞ സെപ്റ്റംബറില്‍ 833 കോടി ഡോളറായാണ് കുറഞ്ഞത്. വെള്ളി ഇറക്കുമതിയിലും കുറവുണ്ട്. 71.29 ശതമാനമാണ് സെപ്റ്റംബറിലെ ഇടിവ്. 13.91 കോടി ഡോളറിന്‍െറയായിരുന്നു ഇറക്കുമതി. മുന്‍വര്‍ഷം ഇത് 48.47 കോടി ഡോളറായിരുന്നു. 
Tags:    
News Summary - Gold import dips 55 pc in H1 of 2016-17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.