കോഴിക്കോട്: സ്വർണ വില വീണ്ടും സർവകാല റെക്കോർഡിലേക്ക്്. ഗ്രാമിന് 50 രൂപ വർധിച്ച് 4,040 രൂപയിലും പവന് 400 രൂപ വർധിച്ച് 32,320 രൂപയിലും എത്തി. ആറു ദിവസത്തിനുള്ളിൽ പവന് 1200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
മാർച്ച് ഒന്നിന് പവന് 31,120 രൂപയായിരുന്ന സ്വർണവില. െകാറോണ വൈറസിനെ തുടർന്ന് മറ്റു വിപണികളിൽ വിശ്വാസം നഷ്ടപ്പെടുകയും സുരക്ഷിത നിക്ഷേപമായി സ്വർണം തിരഞ്ഞെടുക്കുകയും ചെയ്തതോടെയാണ് സ്വർണവില കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.