ഇന്ത്യയിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് . ആഗോളവിപണിയിലും അനുദിനം വില ഉയരുന്നു. കൊവിഡ് -1 9 (കൊറോണ) സംബന്ധിച്ച് ഉയർന്ന ആശങ്കകളാണ് സ്വർണവിലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നത്. ലോകത്തിലെ പല സമ്പദ ്വ്യവസ്ഥകളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതെ ല്ലാം സ്വർണവിലയിൽ ഉയരുന്നതിന് കാരണമായി.
കോവിഡ് -19 ചൈനക്ക് പുറത്തേക്ക്
കോവിഡ് -19(കൊറോണ) വ ൈറസ് ബാധ ചൈനയുടെ പുറത്തേക്കും വ്യാപിക്കുന്നത് നിക്ഷേപകരിൽ വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ചൈനയിൽ ഇതുവര െ 2700 ജീവനുകൾ കോവിഡ് -19 കവർന്നു കഴിഞ്ഞു. ഇറാഖ്, അഫ്ഗാനിസ്താൻ, ലെബനാൻ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, യു.എ.ഇ, കാനഡ, ദക്ഷിണകൊറിയ തുടങ്ങി പല രാജ്യങ്ങളിലും കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലെ ഓഹരി വിപണികെളല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈനക്ക് പുറത്ത് രോഗബാധ രൂക്ഷമായ ദക്ഷിണകൊറിയയിലെ കോസ്പി സൂചിക കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതുപോലെ തന്നെയാണ് മറ്റ് രാജ്യങ്ങളിലേയും സ്ഥിതി. എല്ലായിടത്തും ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നു. ചൈനയിൽ മാത്രം ഒതുങ്ങി നിന്ന വൈറസ്ബാധ മറ്റ് രാജ്യങ്ങളിലേക്ക് കൂടി എത്തിയതോടെ ലോകത്താകമാനം പടർന്നു പിടിക്കുന്ന പകർച്ചവ്യാധിയായി ഇതുമാറുമോയെന്ന ആശങ്ക എല്ലാവരിലും ഉണ്ടായി. ഇതോടെ നിക്ഷേപകർ കൂടുതൽ സുരക്ഷിതമായ സ്വർണത്തിലേക്ക് തിരിയുകയും തൽഫലമായി വില ഉയരുകയായിരുന്നു.
മുന്നറിയിപ്പുമായി ഐ.എം.എഫും സാമ്പത്തിക വിദഗ്ധരും
വൈറസ് രൂക്ഷമായതോടെ ആഗോളതലത്തിൽ പല രാജ്യങ്ങളിലേയും സാമ്പത്തിക വളർച്ച കുറയുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. ഇതിന് പുറമേ പല ബ്രോക്കറേജ് സ്ഥാപനങ്ങളും ഉപഭോഗം കുറഞ്ഞത് മൂലം രാജ്യങ്ങളിൽ പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പുകളും നൽകി. ആഗോള ടെക് ഭീമനായ ആപ്പിളും അവരുടെ ഈ വർഷത്തെ ലാഭത്തിൽ കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ഇക്വിറ്റി മാർക്കറ്റുകളിൽ നിക്ഷേപിച്ചാൽ സാമ്പത്തികമായി മെച്ചമുണ്ടാകില്ലെന്ന് നിക്ഷേപകർ വിലയിരുത്തി. ഇതോടെ വലിയ രീതിയിൽ സ്വർണത്തിലേക്ക് പണമെത്തുകയും വില ഉയരുകയുമായിരുന്നു.
രൂപയുടെ തകർച്ച
വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ ഇന്ത്യൻ വിപണിയിൽ സ്വർണത്തിെൻറ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണത്തിെൻറ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞാൽ അത് സ്വർണ ഇറക്കുമതി ചെലവേറിയതാക്കും. കഴിഞ്ഞ കുറേ ദിവസങ്ങളിലായി രൂപക്കെതിരെ ഡോളർ കരുത്താർജിക്കുകയാണ്. ഇതോടെ സ്വർണ ഇറക്കുമതി കൂടുതൽ ചെലവേറിയതായി മാറി. ഇതും സ്വർണവിലയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
പലിശനിരക്കുകൾ കുറയുന്നത്
ചൈന, യു.എസ് തുടങ്ങിയ സമ്പദ്വ്യവസ്ഥകളിലും പ്രതിസന്ധിയുണ്ടെന്ന സൂചനകൾ നൽകി ഈ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 4.11 ശതമാനത്തിൽ നിന്ന് 4.05 ശതമാനമായി പലിശനിരക്ക് കുറച്ചിരുന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവും പലിശനിരക്കിൽ 75 ബേസിക് പോയിെൻറ കുറവ് വരുത്തി. ഉപഭോഗം വർധിപ്പിക്കാനായാണ് പലിശനിരക്കുകൾ കുറച്ചതെന്ന് വ്യക്തമായിരുന്നു. ഇത് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. നിക്ഷേപങ്ങൾ ചുരുങ്ങിയ കാലത്തേക്കെങ്കിലും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാൻ നിർബന്ധിതരായി. ഇതും സ്വർണവിലയെ സ്വാധീനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.