ന്യൂഡൽഹി: സ്വർണവിലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ കുറവ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത സംഭവമായിരുന്നു. എന്നാൽ, ഇത് പ്രതീക്ഷിച്ചതാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ലോക്ഡൗണിൽ നിന്ന് ലോക രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകൾ കരകയറുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
കഴിഞ്ഞ ദിവസം എം.സി.എക്സ് എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിെൻറ വില ആയിരം രൂപ കുറഞ്ഞ് 45,732 രൂപയിൽ എത്തിയിരുന്നു. രണ്ട് ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, വലിയൊരു കുറവ് സ്വർണവിലയിൽ പ്രതീക്ഷിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡോളറിെൻറ മൂല്യം കുറയുന്നതും യു.എസ്-ചൈന വ്യാപാര ബന്ധത്തിലെ പ്രശ്നങ്ങളും ഭാവിയിൽ സ്വർണ വിലയെ സ്വാധീനിച്ചേക്കാം. എങ്കിലും ഇപ്പോൾ സ്വർണനിക്ഷേപത്തിൽ നിന്ന് ചെറിയ തോതിൽ ലാഭമെടുക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
സമ്പദ്വ്യവസ്ഥകൾ വേഗത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് സ്വർണത്തിെൻറ തിരിച്ചടിക്കുള്ള പ്രധാന കാരണം. യു.എസ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും ഏഷ്യൻ സമ്പദ്വ്യവസ്ഥകളിൽ ഉണർവുണ്ടായതും ചില നിക്ഷേപകരെയെങ്കിലും സ്വർണത്തിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ പല സമ്പദ്വ്യവസ്ഥകളും തുറക്കുന്നത് സ്വർണവിലയെ വീണ്ടും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, കോവിഡ് വൈറസ് രാജ്യങ്ങളിൽ ശക്തമാവുകയും യു.എസ്-ചൈന ബന്ധം ഇനിയും വഷളാവുകയും ചെയ്താൽ സ്വർണവിലയിലും അത് കാര്യമായി പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.