സ്വർണ വിലയിലും വൻ ഇടിവ്​; 1200 രൂപ കുറഞ്ഞു

തിരുവനന്തപുരം: ഓഹരി വിപണിക്ക്​ പിന്നാലെ സ്വർണ വിലയിലും വൻ ഇടിവ്​. പവൻെറ വില 1200 രൂപയാണ്​ കുറഞ്ഞത്​. 30,600 രൂപയാണ് ഒരു പവൻെറ വില​. ഗ്രാമിന്​ 150 രൂപ കുറഞ്ഞ്​ 3825 രൂപയായി.

കഴിഞ്ഞ നാല്​ ദിവസം കൊണ്ട്​ 1720 രൂപയാണ് സ്വർണ വില​ കുറഞ്ഞത്​. മാർച്ച്​ ഒമ്പതിന്​ ഏക്കാലത്തെയും റെക്കോർഡ്​ നിലവാരമായ 32,320 രൂപയിൽ​ സ്വർണ വിലയെത്തിയിരുന്നു. ഈ നിലവാരത്തിൽ നിന്നാണ്​ സ്വർണം വൻ ഇടിവ്​ രേഖപ്പെടുത്തിയത്​.

ആഗോള വിപണിയിൽ സ്​പോട്ട്​ ഗോൾഡ്​ വില 1.3 ശതമാനം ഇടിഞ്ഞു. ഔൺസിന്​ 1,555.42 ഡോളറായാണ്​ താഴ്​ന്നത്​. ഇതോടെ ഈയാഴ്​ച മാത്രം ആഗോളവിപണിയിൽ സ്വർണവില ഏഴ്​ ശതമാനം കുറഞ്ഞു.

Tags:    
News Summary - Gold rate Hike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.