സ്വർണവില കുറഞ്ഞു

കൊച്ചി: റെക്കോർഡ്​ ഉയരത്തിലെത്തിയതിന്​ പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ കുറവ്​. പവന്​ 280 രൂപ കുറഞ്ഞ്​ സ്വർണ വ ില 31,520 രൂപയിലെത്തി. 3940 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിൻെറ വില. കഴിഞ്ഞ ദിവസം സ്വർണവില 32,000 രൂപയിലെത്തി റെക്കോർഡിട്ടിര ുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തിയതും അഭ്യന്തര വിപണിയിൽ വില കുറയാൻ ഇടയാക്കി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട്​ ഉയർന്ന ആശങ്കകളാണ്​ സ്വർണവില കുതിക്കാനുള്ള പ്രധാന കാരണം. ​ചൈനക്ക്​ പുറത്ത്​ കൂടുതൽ കൊറോണ വൈറസ്​ കേസുകൾ ​ റിപ്പോർട്ട്​ ചെയ്​തതോടെ​ സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുകയായിരുന്നു. ഇന്ത്യയിൽ വിനിമയ നിരക്കിലുണ്ടായ വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിച്ചു.

Tags:    
News Summary - Gold rate issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.