ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാ നിരക്കിൽ വൻ കുറവുണ്ടാകുമെന്ന് പ്രവചിച്ച് റേറ്റിങ് ഏജൻസിയായ ഗോൾഡ്മാൻ സാചസ ്. 1.6 ശതമാനമായി വളർച്ചാ നിരക്ക് കുറയുമെന്നാണ് പ്രവചനം. 400 ബേസിക് പോയിൻറിെൻറ കുറവാണ് ഉണ്ടാവുക.
ലോക് ഡൗൺ മൂലം ഇന്ത്യയുടെ വലിയൊരു വിഭാഗം സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചിട്ടുണ്ട്. ഇതിനാലാണ് വളർച്ചയിൽ 220 ബേസിക് പോയിൻറിെൻറ കുറവ് വരുത്തിയത്. ആഗോള വളർച്ചയിലെ ഇടിവ് മൂലം 150 ബേസിക് പോയിൻറിെൻറ കുറവുണ്ടാകുമെന്നും ഗോൾഡ്മാൻ സാചസ് അറിയിച്ചു. ആർ.ബി.ഐ പലിശ നിരക്കിൽ 50 ബേസിക് പോയിൻറിെൻറ കുറവ് വരുത്തുമെന്നും സാചസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക വർഷത്തിെൻറ ആദ്യ രണ്ട് പാദങ്ങളിൽ കോവിഡ് ഇന്ത്യക്ക് വെല്ലുവിളിയാകും. മൂന്നാം പാദം മുതൽ സമ്പദ്വ്യവസ്ഥ കരകയറും. കോവിഡ് 19 വൈറസ് ബാധ മറികടക്കാൻ നരേന്ദ്രമോദി പ്രഖ്യാപിച്ച രക്ഷാപാക്കേജ് ആകെ ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണ്.
പലിശനിരക്കുകൾ കുറക്കാനുള്ള ആർ.ബി.ഐ തീരുമാനം ജി.ഡി.പിയുടെ 3.2 ശതമാനം പണം വിപണിയിലേക്ക് എത്തിച്ചിരുന്നു. ഇതുകൊണ്ട് മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന സൂചനകളാണ് ഗോൾഡ്മാൻ സാചസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.