ന്യൂഡൽഹി: റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് അതിവേഗ നടപടികളുമായി നരേന്ദ്രമോദി സർക്കാർ മുന്നോട്ട്. തേജസ് ട്രെയിൻ സ്വകാര്യവൽക്കരിച്ചതിന് പിന്നാലെ കൂടുതൽ റൂട്ടുകളിൽ പ്രൈവറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേയുടെ പദ്ധതി.
100 റൂട്ടുകളിൽ 150ഓളം സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകാനാണ് സർക്കാർ നീക്കം. അടുത്ത മാസം നടക്കുന്ന കേന്ദ്രസർക്കാർക്കറിെൻറ പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ.
റെയിൽവേ അധികൃതർ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. സ്വകാര്യവൽക്കരണത്തിലൂടെ ഏകദേശം 22,500 കോടി സ്വരൂപിക്കാനാവുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.