ന്യൂഡൽഹി: വ്യാപാരികൾ സമർപ്പിച്ച പ്രതിമാസ റിപ്പോർട്ടിലെ അപാകതകൾ തിരുത്താൻ കേന്ദ്ര ധനമന്ത്രാലയം അവസരം നൽകുന്നു. ഇതിനായി ജി.എസ്.ടി വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചു. തുടക്കത്തിൽ അപാകതയോടെ ഫയൽചെയ്ത റിേട്ടണിലെ തെറ്റുതിരുത്താനും ഭാവിയിൽ ഉണ്ടായേക്കാവുന്ന അധിക നികുതി ബാധ്യതയിൽനിന്ന് രക്ഷപ്പെടാനും ഇതിലൂടെ സാധിക്കും.
ജി.എസ്.ടി നിലവിൽവന്ന ശേഷം ആദ്യമാസങ്ങളിൽ നികുതിബാധ്യത കണക്കാക്കുന്നതിൽ അവ്യക്തത നിലനിന്നിരുന്നു. ഇതേതുടർന്ന് വ്യവസ്ഥകളിൽ ഇളവ് വേണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.