തൃശൂർ: ചരക്ക് സേവന നികുതി (ജി.എസ്.ടി) ബാധകമാക്കുന്നതിെൻറ വിറ്റുവരവ് പരിധി ഉയർത്തിയത് ഏപ്രിൽ ഒന്ന് മുതൽ നടപ്പാവുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനത്തെ വ്യാപാരി-വ്യവസായികളെ ആശയക്കുഴപ്പത്തിലാക്കി സംസ്ഥാന സർക്കാറിെൻറ ഒളിച്ചുകളി. വർഷം 40 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള വ്യാപാരി-വ്യവസായികൾ നികുതി നൽകിയാൽ മതിയെന്നതാണ് പുതിയ മാറ്റം. ഇതുവരെ 20 ലക്ഷമായിരുന്നു പരിധി. എന്നാൽ, ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.
ഇൗ സാഹചര്യത്തിൽ പുതിയ മാറ്റത്തിെൻറ ആനുകൂല്യം വ്യാപാരി-വ്യവസായികൾക്ക് ലഭിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം പരിധി ഉയർത്തിയ സാഹചര്യത്തിൽ 20 മുതൽ 40 ലക്ഷം വരെ വിറ്റുവരവുള്ളവർക്ക് ജി.എസ്.ടി രജിസ്ട്രേഷൻ മാർച്ച് 31 ഒാടെ റദ്ദാക്കാമായിരുന്നു.
പുതിയ സാമ്പത്തിക വർഷം രജിസ്ട്രേഷൻ തുടർന്നാൽ അത് നിലനിൽക്കുവോളം നികുതി കൊടുക്കേണ്ടിവരും. സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കാതിരുന്നതിനാൽ വ്യാപാരി-വ്യവസായികൾ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടില്ല. അതേസമയം പുതിയ മാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര വിജ്ഞാപനം മാർച്ച് ഏഴിന് ഇറങ്ങിയിരുന്നു.
സേവന മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഇതുപോലെത്തന്നെ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഇൗ മേഖലകളിലും സമാന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സേവന മേഖലയിൽ കോേമ്പാസിഷൻ നികുതി ബാധകമായവർക്കാണ് പുതിയ മാറ്റം. പക്ഷേ, സംസ്ഥാന സർക്കാറിെൻറ നോട്ടിഫിക്കേഷൻ ഇറങ്ങിയാലേ ബന്ധപ്പെട്ടവർക്ക് പ്രയോജനമുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്രം കൊണ്ടുവന്ന മാറ്റം കേരളത്തിന് സ്വീകാര്യമല്ലെന്ന് നേരത്തെ മന്ത്രി തോമസ് െഎസക് വ്യക്തമാക്കിയിരുന്നു. നോട്ടിഫിക്കേഷൻ ഇറങ്ങാത്തത് ഇൗ സാഹചര്യത്തിലാണോ എന്നാണ് വ്യാപാരി-വ്യവസായികളുടെ ആശങ്ക. എന്നാൽ, ആർക്കും ആശയക്കുഴപ്പം വേണ്ടെന്നും അർഹരായവർക്കെല്ലാം ഏപ്രിൽ ഒന്ന് മുതലുള്ള ആനുകൂല്യം കിട്ടുമെന്നും സംസ്ഥാന നികുതി കമീഷണറേറ്റ് അധികൃതർ പറയുന്നു. പുതിയ മാറ്റത്തിെൻറ പശ്ചാത്തലത്തിൽ നോട്ടിഫിക്കേഷൻ ഫയൽ തയാറാക്കി നികുതി വകുപ്പിന് ഒരാഴ്ച മുമ്പ് അയച്ചിരുന്നു. അധികം താമസിയാതെ വിജ്ഞാപനം ഇറങ്ങും -അധികൃതർ വ്യക്തമാക്കി.
റിട്ടേൺ പരിശോധന നടത്തി നികുതി തിരിച്ചുപിടിക്കും - മന്ത്രി
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ റിട്ടേൺ പരിശോധന തുടങ്ങും
കൊല്ലം: വ്യാപാരികളുടെ വിശദമായ റിട്ടേൺ കിട്ടിയാൽ പരിശോധന നടത്തി നഷ്ടപ്പെട്ട നികുതി തിരിച്ചുപിടിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ജി.എസ്.ടി വന്നശേഷം നികുതി വരുമാനത്തിൽ കുറവുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ റിട്ടേൺ പരിശോധന തുടങ്ങും. എല്ലാ വ്യാപാരികളും വാങ്ങുന്നതിെൻറ അത്രയും നികുതി ഒടുക്കിയെന്നാണ് കാണിക്കുന്നത്. റിട്ടേൺ പരിശോധനയിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരും. അതിർത്തിയിൽ സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന ശക്തമാക്കും. സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങളിൽ ഇ-വേ ബിൽ ഉണ്ടോയെന്നാണ് പരിശോധിക്കുക.
ട്രഷറി സമ്പൂർണ സ്തംഭനത്തിലാണെന്ന പ്രതിപക്ഷ നേതാവിെൻറ ആരോപണത്തിൽ കഴമ്പില്ല. എഴുദിവസം കൊണ്ട് 6719 കോടി രൂപയാണ് ട്രഷറി വഴി പുറത്തേക്ക് നൽകിയത്. 2980 കോടി രൂപ പെൻഷൻ വിതരണത്തിന് നൽകി. ബജറ്റിനുപുറത്ത് വലിയ നിഷേപപദ്ധതികൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്. ഇൗ ധനകാര്യവർഷത്തിൽ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. 30,000 രൂപ നൽകുന്ന പഴയ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് അഞ്ച് ലക്ഷം നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിച്ചതായും പ്രസ് ക്ലബിെൻറ ‘ജനവിധി 2019’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.