ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി പിരിവിൽ ഒക്ടോബർ മാസത്തിൽ 5.3 ശതമാനത്തിൻെറ ഇടിവ് രേഖപ്പെടുത്തി. 95,380 കോടിയാണ് ഒക്ടോബറിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുേമ്പാഴാണ് ജി.എസ്.ടി പിരിവിൽ ഇടിവുണ്ടായിരിക്കുന്നത്. എന്നാൽ, സെപ്റ്റംബറുമായി താരതമ്യം ചെയ്യുേമ്പാൾ ജി.എസ്.ടി പിരിവിൽ 3.76 ശതമാനത്തിൻെറ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
സെൻട്രൽ ജി.എസ്.ടി 17,582 കോടിയും സ്റ്റേറ്റ് ജി.എസ്.ടി 23,674 കോടിയും ഐ.ജി.എസ്.ടി 21,446 കോടിയുമാണ് ഒക്ടോബറിൽ പിരിച്ചെടുത്തത്. ധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
അതേസമയം, ഉത്സവകാല സീസണിലും ജി.എസ്.ടി പിരിവ് കാര്യമായി ഉയരാത്തത് സമ്പദ്വ്യവസ്ഥയുടെ തകർച്ചയേയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജി.എസ്.ടി പിരിവ് പ്രതിമാസം ഒരു ലക്ഷം കോടിയാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിൻെറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.