നവംബറിൽ ജി.എസ്​.ടി പിരിവ്​ 1.03 ലക്ഷം കോടി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ കേന്ദ്രസർക്കാറിന്​ ആശ്വാസമായി ജി.എസ്​.ടി പിരിവ്​ ഒരു ലക്ഷം കോടി പിന്നിട്ടു. നവംബറിൽ 1,03,492 കോടിയാണ്​ നവംബറിലെ ജി.എസ്​.ടി പിരിവ്​. കഴിഞ്ഞ മൂന്ന്​ മാസവും ജി.എസ്​.ടി പിരിവ്​ ഒരു ലക്ഷം കോടിയിലെത്തിയിരുന്നില്ല.

19,592 കോടിയാണ്​ സി.ജി.എസ്​.ടിയായി പിരിച്ചെടുത്തത്​ എസ്​.ജി.എസ്​.ടി 27,144 കോടിയും ഐ.ജി.എസ്​.ടി 49,028 കോടിയും പിരിച്ചെടുത്തു. 7,727 കോടിയാണ്​ ആകെ പിരിച്ചെടുത്ത സെസ്​.

കഴിഞ്ഞ രണ്ട്​ മാസവും നെഗറ്റീവ്​ വളർച്ചായാണ്​ ജി.എസ്​.ടി പിരവിലുണ്ടായിരുന്നത്​. എന്നാൽ, നവംബറിൽ ഇത്​ ആറ്​ ശതമാനമായി വർധിച്ചു. ഒക്​ടോബറിൽ 95,380 കോടിയായിരുന്നു ജി.എസ്​.ടി പിരിവ്​. സെപ്​റ്റംബറിൽ 91,916 കോടിയിലെത്തി

Tags:    
News Summary - GST Collection in November-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.