ന്യൂഡൽഹി: ഒക്ടോബറിൽ ചരക്കുസേവന നികുതി (ജി.എസ്.ടി) പിരിവ് ലക്ഷം കോടി രൂപ കടന്നു. ഉത്സവക്കാലമായതും നികുതിവെട്ടിപ്പ് ശ്രമങ്ങൾ തടഞ്ഞതുമാണ് നേട്ടത്തിന് കാരണമെന്ന് ധനമന്ത്രാലയം അറിയിച്ചു. 100,710 കോടി രൂപയാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വരുമാന ഇനത്തിൽ സർക്കാർ ഇത്തവണ പിരിച്ചത്.
ഇതിൽ സി.ജി.എസ്.ടി ഇനത്തിൽ 16,464 കോടിയും എസ്.ജി.എസ്.ടി 22,826 കോടിയും െഎ.ജി.എസ്.ടി ഇറക്കുമതിയിൽ നിന്നും പിരിച്ച 26,908 കോടി ഉൾപ്പടെ 53,419 കോടിയാണ് നികുതിയായി പിരിച്ചത്. സെസ് 8000 കോടി രൂപയാണ്. ഇതിൽ 955 കോടി പിരിച്ചത് ഇറക്കുമതിയിൽ നിന്നാണ്.
സെപ്തംബർ മാസത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 6.64 കോടിയുടെ ഉയർച്ചയാണ് കാണപ്പെട്ടത്. 94,444 കോടിയായിരുന്നു സെപ്തംബറിൽ നികുതിയായി പിരിച്ചത്. 44 ശതമാനം നികുതിപിരിവ് പൂർത്തിയാക്കിയ കേരളമാണ് ‘അസാധാരണ നേട്ടം’ കൊയ്ത സംസ്ഥാനങ്ങളിൽ ഒന്നാമതെന്നും മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു. ഝാർഖണ്ഡ് (20 ശതമാനം), രാജസ്ഥാൻ (14), ഉത്തരാഖണ്ഡ് (13), മഹാരാഷ്ട്ര (11) സംസ്ഥാനങ്ങളും മികച്ച നേട്ടം കൈവരിച്ചു. സെപ്റ്റംബറിലെ വ്യാപാരത്തിെൻറ നികുതിയാണ് ഒക്ടോബറിലെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.