ന്യൂഡൽഹി: 2020 ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം അത്ര സുഖകരമായിരിക്കില്ലെന്നതിെൻറ സൂചനകൾ ഇപ്പോൾ തന്നെ പുറത്ത് വരുന്നുണ്ട്. എന്നാൽ, വർഷം തുടങ്ങുേമ്പാൾ തന്നെ ധനമന്ത്രി നിർമലാ സീതാരാമനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഒമ്പത് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ 70,000 കോടി നൽകേണ്ടി വരുമെന്നതാണ് സർക്കാറിനെ സമ്മർദ്ദത്തിലാക്കുന്നത്. റേറ്റിങ് എജൻസിയായ ഐ.സി.ആർ.എയാണ് ഇതുമായി ബന്ധപ്പെട്ട് കണക്കുകൾ പുറപ്പെട്ടത്.
കോർപ്പറേറ്റ് നികുതി കുറച്ചത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. ഇതിന് പുറമേ കേന്ദ്രസർക്കാറിെൻറ വരുമാനത്തിൽ 3.5 ലക്ഷം കോടിയുടെ കുറവുണ്ട്. 24.6 ലക്ഷം കോടി വരുമാനമുണ്ടാക്കുകയായിരുന്നു ബജറ്റ് ലക്ഷ്യം. ഇത് പൂർത്തീകരിക്കാൻ കേന്ദ്രസർക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല.
കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ ഇപ്പോൾ തന്നെ വീഴ്ച വരുത്തിയിരിക്കുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതിൽ വരും വർഷങ്ങളിലും പ്രശ്നങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.