കൊച്ചി: ഭവനനിർമാണ പദ്ധതികളുടെ ചരക്കുസേവന നികുതി (ജി.എസ്.ടി) കുറക്കാനുള്ള തീരുമ ാനംകൊണ്ട് വീടിെൻറയും ഫ്ലാറ്റിെൻറയും വിലകുറയില്ലെന്ന് നിർമാണരംഗത്തുള്ളവർ. തീ രുമാനം സാധാരണക്കാർക്ക് നേട്ടമാകുമെന്ന രീതിയിലുള്ള പ്രചാരണം തെരഞ്ഞെടുപ്പ് മുന ്നിൽകണ്ട് കണ്ണിൽപൊടിയിടുന്ന രാഷ്ട്രീയതന്ത്രം മാത്രമാണെന്നും ചൂണ്ടിക്കാണിക്ക പ്പെടുന്നു. ഇൻപുട്ട് നികുതിയിളവ് (െഎ.ടി.സി) ഒഴിവാക്കിയതിനാൽ ഫലത്തിൽ ഭവനപദ്ധതി കളുടെ ചെലവ് ഉയരുമെന്നും ഇത് വീടുകളുടെയും ഫ്ലാറ്റുകളുടെയും വിലകൂടാൻ കാരണമാകുമെന്നുമാണ് നിർമാണമേഖലയിലുള്ളവർ പറയുന്നത്.
45 ലക്ഷം രൂപവരെ വിലയുള്ള വീടുകളെ (കാർപറ്റ് ഏരിയ മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്ററും മറ്റിടങ്ങളിൽ 90 ചതുരശ്ര മീറ്ററും) ചെലവ് കുറഞ്ഞവയായി കണക്കാക്കി എട്ട് ശതമാനമാണ് ജി.എസ്.ടി ഇൗടാക്കിവരുന്നത്. ഇത് ഒരു ശതമാനമായി കുറച്ചു. മറ്റുള്ളവയുടേത് നിലവിലെ 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി. ഇതോടൊപ്പം ഇൻപുട്ട് നികുതിയിളവ് ഒഴിവാക്കി. ഇതാണ് നികുതി കുറഞ്ഞാലും വില ഉയരാൻ കാരണമായി പറയുന്നത്.
സിമൻറ്, കമ്പി തുടങ്ങിയ നിർമാണ സാമഗ്രികൾ വാങ്ങുേമ്പാൾ നിർമാതാക്കൾ നൽകുന്ന നികുതി െഎ.ടി.സിയായി അവർക്കുതന്നെ ലഭിക്കാറുണ്ട്. അതായത്, ഉപഭോക്താവിൽനിന്ന് വാങ്ങുന്ന നികുതിയിൽനിന്ന് നിർമാണ സാമഗ്രികൾക്ക് നേരത്തേ നൽകിയ നികുതി കിഴിച്ചുള്ളത് സർക്കാറിലേക്ക് അടച്ചാൽ മതി. അതിനാൽ നിർമാണ സാമഗ്രികളുടെ നികുതി േപ്രാജക്ടിെൻറ വിലയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ ഇൻപുട്ട് ടാക്സ് ലഭിക്കാത്തതിനാൽ നിർമാണസാമഗ്രികളുടെ നികുതിയും ചേർത്താകും വീടിെൻറയും ഫ്ലാറ്റിെൻറയും മൊത്തവില നിശ്ചയിക്കുക.
സിമൻറിന് 28 ശതമാനവും മറ്റ് ഭൂരിഭാഗം നിർമാണ സാമഗ്രികൾക്ക് 12, 18 സ്ലാബുകളിലുമാണ് ജി.എസ്.ടി ഇൗ സാഹചര്യത്തിൽ വിലയിൽ ചതുരശ്രയടിക്ക് 250 രൂപ മുതൽ 350 രൂപ വരെ വർധനയുണ്ടാകുമെന്ന് കോൺഫെഡറേഷൻ ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻസ് ഒാഫ് ഇന്ത്യ (ക്രെഡായ്) പ്രതിനിധികളായ ഡോ. നജീബും ആൻറണി കുന്നേലും പറയുന്നു. കേരളത്തിൽ വിറ്റുപോകുന്ന ഭൂരിഭാഗം ഭവനപദ്ധതികളും 3500നും 4500നും ഇടയിൽ ചതുരശ്രയടി വിസ്തീർണമുള്ളവയാണ്.
ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ നികുതി നിരക്ക് നിലവിൽവരുന്നതിനാൽ ഇടപാടുകാർ അടുത്ത ഗഡു നൽകുന്നത് അതുവരെ വൈകിപ്പിക്കാനിടയുണ്ട്. ഇതും നിലവിലെ പദ്ധതികളുടെ നിർമാണത്തെ ബാധിച്ചേക്കും. ഇൻപുട്ട് നികുതിയിളവ് ഒഴിവാക്കിയത് ജി.എസ്.ടി സങ്കൽപത്തിനുതന്നെ എതിരാണെന്നാണ് നിർമാണ മേഖലയിലുള്ളവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.