പനാജി: ആതിഥേയ മേഖലയിൽ ഉണർവിന് ലക്ഷ്യമിട്ട് ഹോട്ടൽ മുറികളുടെ നികുതി കുറക്കാ ൻ ചരക്കുസേവന നികുതി (ജി.എസ്.ടി)കൗൺസിൽ തീരുമാനം. ഒരു രാത്രി തങ്ങാൻ 7500 രൂപ വരെ വാടകയുള ്ള മുറികളുടെ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് 12 ശതമാനമായി കുറച്ചു. 7500 രൂപക്ക് മുകളിലു ള്ള മുറികളുടെ നികുതി നിലവിലെ 28 ശതമാനത്തിൽനിന്ന് 18 ശതമാനമായും കുറച്ചു. 1000 രൂപക്ക് താഴെ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി ഉണ്ടാകില്ലെന്നും യോഗത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റ് ഇളവുകൾ:
- 13 പേർക്ക് വരെ കയറാവുന്ന 1500 സി.സി ഡീസൽ, 1200 സി.സി പെട്രോൾ വാഹനങ്ങളുടെ സെസ് 12 ശതമാനത്തിലേക്ക് കുറച്ചു
- ചരക്കുകൾ പൊതിയാൻ ഉപയോഗിക്കുന്ന പോളി പ്രൊപലീൻ സഞ്ചി, ചാക്ക് എന്നിവയുടെ ജി.എസ്.ടി 12 ശതമാനമാക്കി
- കഫീൻ അടങ്ങിയ പാനീയങ്ങളുടെ ജി.എസ്.ടി 18 ശതമാനം. സെസ് 18ൽ നിന്ന് 12 ശതമാനത്തിലേക്ക് കുറച്ചു
- റെയിൽവേ വാഗൺ, കോച്ചുകളുടെ ജി.എസ്.ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി
- ഗ്രൈൻഡറുകൾ, വാളൻപുളി, ആഭരണങ്ങളിലും മറ്റും ഉപയോഗിക്കുന്ന വിലപിടിപ്പുള്ള കല്ലുകൾ, കപ്പൽ ഇന്ധനം എന്നിവയുടെ നികുതി കുറച്ചു
- ഇന്ത്യയിൽ നിർമിക്കാത്ത സവിശേഷ പ്രതിരോധ ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ഇളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.